Section

malabari-logo-mobile

സുല്‍ത്താന്‍ ബത്തേരിയില്‍ ഭീതി വിതച്ച കാട്ടാനയെ തളച്ചു

HIGHLIGHTS : Katana was caught in Bateri

കല്‍പ്പറ്റ :സുല്‍ത്താന്‍ ബത്തേരിയില്‍ നാട്ടിലിറങ്ങി ജനങ്ങളെ ഭീതിയിലാഴ്ത്തിയ രാജാ എന്ന പിഎം ടുവിനെ ഒടുവില്‍ വനപാലകര്‍ മയക്കുവെടിവെച്ച് വീഴ്ത്തി. മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് പ്രത്യേക ദൗത്യസംഘം മയക്കുവെടി വെച്ച് തളച്ചത്.

കഴിഞ്ഞദിവസം മയക്കുവെടിവെച്ച് കുങ്കിയാനപ്പടയുമായി പിടികൂടാനെത്തിയ വനപാലകര്‍ക്ക് മുന്നില്‍ മറ്റൊരു കാട്ടുകൊമ്പന്‍ കവചമായി നിന്നപ്പോള്‍ അവരുടെ ശ്രമം വിഫലമാവുകയായിരുന്നു. തുടര്‍ന്ന് വിരണ്ടോടിയും ആക്രമണ ഭീഷണി ഉയര്‍ത്തിയും ഈ കാട്ടാനകള്‍ പിടികൊടുക്കാതെ വനപാലകരെ ഞായറാഴ്ച ഒരു പകല്‍ മുഴുവന്‍ വനത്തിലൂടെ ചുറ്റിക്കുകയായിരുന്നു.

sameeksha-malabarinews

തിങ്കളാഴ്ച രാവിലെ ആര്‍ ആര്‍ ടി റേഞ്ച് ഓഫീസിന് പിന്‍വശത്തുള്ള വനമേഖലയില്‍ വച്ചാണ് ആനയെ വെടിവെച്ചത് . മയക്കുവെടിവെച്ച് അരമണിക്കൂര്‍ കഴിയും ആനന മയങ്ങാന്‍ എന്ന് വനപാലകര്‍ അറിയിച്ചു. ഇതിനുശേഷം വാഹനത്തില്‍ കയറ്റി മുത്തങ്ങയിലെ ആന പന്തിയിലേക്ക് കൊണ്ടു പോകും എന്നാണ് അറിയിച്ചിരിക്കുന്നത്

ഞായറാഴ്ച രാവിലെ ഏഴ് മണി മുതലാണ് ഗൂഡല്ലൂരിലെ കൊലയാളിയായ പി എം ടു എന്ന ആനയെ മയക്കുവെടി വെച്ച് പിടികൂടാനായി കേരള വനം വകുപ്പ് ആരംഭിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!