Section

malabari-logo-mobile

കെഎന്‍എമ്മിനെതിരെ കടുത്ത വിമര്‍ശനവുമായി സമസ്ത ആദര്‍ശ സമ്മേളനത്തില്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍

HIGHLIGHTS : jifri Muthukoya Thangal at the Samasta Adarsha Conference with severe criticism against KNM

കോഴിക്കോട്: മുജാഹിദ് സംഘടനയായ കെഎന്‍എമ്മിനെതിരെ കടുത്ത വിമര്‍ശനവുമായി സമസ്ത. കോഴിക്കോട് കടപ്പുറത്ത് സമസ്ത സംഘടിപ്പിച്ച ആദര്‍ശ സമ്മേളനത്തിലാണ് മുജാഹിദ് പ്രസ്ഥാനത്തിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചത്. പാണക്കാട് കുടുംബം യഥാര്‍ത്ഥ സുന്നികളാണെന്നും അവര്‍ മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ സമസ്തയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് ജിഫ്രിക്കോയ തങ്ങള്‍ പറഞ്ഞു. പരിപാടിയില്‍ കെ. ആലിക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. വിദേശത്തുള്ള പാണക്കാട് സാദിഖലി തങ്ങള്‍ ഓണ്‍ലൈനായി സംസാരിച്ചു. മുനവ്വറലി തങ്ങള്‍, അബ്ബാസലി തങ്ങള്‍, ഹമിദലി തങ്ങള്‍, മുഈനലി തങ്ങള്‍ എന്നിവര്‍ നേരിട്ട് പങ്കെടുത്തു.

മുജാഹിദ് സമ്മേളനം ഉണ്ടാക്കിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സമസ്ത ആദര്‍ശ സമ്മേളനം സംഘടിപ്പിച്ചത്. കെഎന്‍എമ്മിന് എതിരെയാണ് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുടെ പരാമര്‍ശം. സമ്മേളനം വിജയിപ്പിക്കാന്‍ മാന്യമായ പ്രവര്‍ത്തനം നടത്തണം. പരിപാടി വിജയിക്കാത്തതിന് സമസ്തയുടെ മുകളില്‍ കുതിര കയറേണ്ട കാര്യമില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

sameeksha-malabarinews

മുജാഹിദ് വിഭാഗം മതേതര വിരുദ്ധ കക്ഷികളുടെ ചട്ടുകമായി മാറിയെന്ന് സമസ്ത കുറ്റപ്പെടുത്തി. ഫാസിസ്റ്റ് ശക്തികളെ മുജാഹിദ് സമ്മേളനം ഔദ്യോഗികമായി സ്വീകരിച്ചുവെന്നും ഫാസിസ്റ്റ് അജണ്ടകള്‍ക്ക് മുജാഹിദ് സമ്മേളനം ന്യായീകരണം നല്‍കി. സമസ്ത ആശയങ്ങള്‍ ഉള്ളവര്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കരുത്. തങ്ങള്‍മാരെ ക്ഷണിക്കാന്‍ മുജാഹിദ് വിഭാഗത്തിന് ധാര്‍മ്മിക അവകാശമില്ല. സമ്മേളനം വിജയിപ്പിക്കാന്‍ മാന്യമായ പ്രവര്‍ത്തനം നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!