Section

malabari-logo-mobile

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്; അനിശ്ചിതകാല സമരം മൂന്നാം ദിവസത്തിലേക്ക്

HIGHLIGHTS : കോഴിക്കോട് : കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെതിരെ കോഴിക്കോട് കലക്ടറേറ്റിന് മുമ്പില്‍ നടത്തുന്ന അനിശ്ചിതകാല സമരം മൂന്നാം ദിവസത്തിലേക്...

Gatt_0കോഴിക്കോട് : കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെതിരെ കോഴിക്കോട് കലക്ടറേറ്റിന് മുമ്പില്‍ നടത്തുന്ന അനിശ്ചിതകാല സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. വൈദികന്‍ ഉള്‍പ്പെടെ 5 പേരാണ് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നത്.

സര്‍ക്കാരിന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ കേരളം ഉന്നയിച്ച ആശങ്കകള്‍ പൂര്‍ണ്ണമായും അംഗീകരിക്കാന്‍ ആവില്ലെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചതിന് ശേഷം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെ കുറിച്ച് ചിന്തിക്കുമെന്നാണ് കേന്ദ്രമന്ത്രി വീരപ്പമൊയ്‌ലി മുഖ്യമന്ത്രിയെ അറിയിച്ചിരിക്കുന്നത്.

sameeksha-malabarinews

124 വില്ലേജുകളുടെ കാര്യത്തില്‍ തീരുമാനം പെട്ടെന്ന് ഉണ്ടാകുമെന്നും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളുടെ അതിര്‍ത്തി നിര്‍ണ്ണയിക്കുന്ന കാര്യത്തില്‍ യോഗം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ ഗൗരവമുള്ളതാണെന്നും സംസ്ഥാനങ്ങളുമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ആശങ്കകള്‍ പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!