സൗദിയില്‍ മൂന്ന് മലയാളികളെ ജീവനോടെ കുഴിച്ചുമൂടിക്കൊന്നു

30830റിയാദ് :സൗദി അറേബ്യയില്‍ മൂന്ന് മലയാളികളടക്കം അഞ്ചു ഇന്ത്യക്കാരെ ജീവനോടെ കുഴിച്ചുമൂടിക്കൊന്നതായി ഞെട്ടിപ്പുക്കുന്ന വെളിപ്പെടുത്തല്‍. നാല് വര്‍ഷം മുമ്പ് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറംലോകമറിഞ്ഞത്.

സൗദി അറേബ്യയിലെ ഖതീഫിന് സമീപപ്രദേശമായ സഫനയിലെ കൃഷിയിടത്തില്‍ കുഴിയെടുക്കുന്നതിനിടെ അസ്ഥികൂടമടക്കമുള്ള മനുഷ്യന്റെ മൃതദേഹഅവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെയാണ് ഞെട്ടിപ്പികകുന്ന കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറലോകമറിയുന്നത്.
തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ സലാം, കൊല്ലം ശാസതാംകോട്ട അരികില്ലയ്യത്ത് വിളത്തറ വീട്ടില്‍ ഷാജഹാന്‍, കൊല്ലം കണ്ണനല്ലൂര്‍ ശൈഖ്, കന്യാകുമാരി സ്വദേശി ബഷീര്‍, വില്ലുകുറിശ്ശി സദേശി ലാസര്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് പ്രഥമിക വിവരം എന്നാല്‍ ഇത സ്ഥിതീകരിക്കാന്‍ സൗദി അധികൃതര്‍ തയ്യാറായിട്ടില്ല. ഇന്ത്യക്കും ഇതു സബന്ധച്ച വിവരങ്ങള്‍ കൈമാറിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടച്.

സംഭവുമായി ബന്ധ്പപ്പെട്ട് നിരവധി സൗദി സ്വദേശികളടുക്കം 25 പേരെ പോലിസ് ചോദ്യം ചെയ്തതില്‍ നിന്ന് ചിലര്‍ നടത്തിയ കുറ്റസമ്മതമൊഴിയില്‍ നിന്നാണ് ജീവനോടെ കുഴിച്ചിട്ട് കൊലചെയ്തതാണെന്ന വിവരം പുറത്തുവന്നത്

മൃതദേഹങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന പോലീസ് നടത്തിയ അന്വേഷണത്തിലാണ് 2010 ല്‍ നടന്ന കൊലപാതകവും അതിലേക്ക് നയിച്ചകാര്യങ്ങളും പോലീസ് കണ്ടെത്തുന്നത്. സൗദി സ്‌പോണ്‌സറുടെ മകളെയും മറ്റു കുറച്ച് സ്ത്രീകളെയും മാനഭംഗപ്പെടത്തിയ ഇന്ത്യന്‍ തൊഴിലാളികളെ ജീവനോടെ കുഴിച്ചു മൂടിയെന്നാണ് പോലീസ് കണ്ടെത്തിയത്. അറസ്റ്റിലായ ഒരാള്‍ നടത്തിയ കുറ്റസമ്മതമൊഴിയിലാണ് പോലീസ് കണ്ടെത്തിയത്.

കൃഷിയിടത്തില്‍ ഒരു മീറ്റര്‍ താഴ്ചയിലാണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടിരുന്നത്. ഫോറന്‍സിക് പരിശോധനിയിലാണ് പുരുഷന്‍മാരുടെ മൃതദേഹമാണെന്ന് തിരച്ചറിഞ്ഞത്. മൃതദേഹം ആരുടെതാണന്ന് ഉറപ്പുവരുത്താന്‍ ഡിഎന്‍എ പരിശോധനകള്‍ തുടങ്ങി കഴിഞിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top