അധിനിവേശ കാശ്മീരിനായി പ്രതേ്യക ലോക്‌സഭാ സീറ്റുകള്‍ മാറ്റിവെക്കും

ദില്ലി : വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് അധിനിവേശ കാശ്മീരിനായി പ്രതേ്യക ലോക സഭാ സീറ്റുകള്‍ മാറ്റി വെക്കാന്‍ ശുപാര്‍ശ. ഇതിനായി ഭരണഘടനയുടെ 81 ാം അനുഛേദം ഭേദഗതി ചെയ്യും. ഈ നിര്‍ദ്ദേശം മുന്നോട്ടു വെച്ചത് ജോയിന്‍ സെക്രട്ടറി ആര്‍കെ ശ്രീ വാസുദേവ് ആണ്. ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി ഉന്നതതല കൂടികാഴ്ച നടത്തി.

ജമ്മുകാശ്മീര്‍ നിയമസഭക്കായി നിലവില്‍ 24 സീറ്റുകള്‍ മാറ്റിവെച്ചിട്ടുണ്ടെങ്കിലും ഇതിലേക്ക് ഇതുവരെ തെരഞ്ഞെടുപ്പുകള്‍ ഒന്നു തന്നെ നടന്നിട്ടില്ല. പാകിസ്ഥാന്റെ നിയന്ത്രണത്തില്‍ എന്ന കാരണത്താലാണ് തിരഞ്ഞെടുപ്പ് നടക്കാതിരുന്നത്.

പാക് അധീന കാശ്മീരില്‍ ലോക്‌സഭാ സീറ്റുകള്‍ അനുവദിക്കുയാണെങ്കില്‍ ലോക്‌സഭ പാസാക്കിയിരിക്കുന്ന പ്രമേയങ്ങള്‍ക്ക് ശക്തി കൈവരുമെന്ന് ശ്രീ വാസ്തവയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Share news
error: Content is protected !!
Scroll to Top