കാന്‍സര്‍ രോഗികള്‍ക്കായി നീട്ടി വളര്‍ത്തിയ കേശം മുറിച്ച് നല്‍കി കൊച്ചു കാശിനാഥന്‍

വള്ളിക്കുന്ന് :കാന്‍സര്‍ രോഗികള്‍ക്ക് നീട്ടി വളര്‍ത്തിയ കേശം മുറിച്ച് നല്‍കി കൊച്ചു കാശിനാഥന്‍ . ഒലിപ്രം തിരുത്തി എ. യു. പി. സ്‌കൂളില്‍ നടന്ന പരിപാടിയില്‍
ചൈല്‍ഡ് ഹുഡ് കാന്‍സര്‍ ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍
എം. വി. അശോകന്‍, പി. എം. ജെ. എഫ്.കാശിനാഥിന്റെ മുടി മുറിച്ചു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.കോവിഡിന് ശേഷം വളര്‍ത്തി തുടങ്ങിയ മുടി, പലരുടെയും കളിയാക്കലുകള്‍ക്കിടയിലും മുറിക്കാതെ കാത്തു വെയ്ക്കുകയായിരുന്നു. കോവിഡിന് ശേഷം സ്‌കൂള്‍ തുറന്നപ്പോള്‍ രണ്ടാം ക്ലാസില്‍ ആയിരുന്നു. മുടി നീട്ടി വളര്‍ത്തുന്നതിന്റെ കാര്യം പിതാവ് പ്രവീണ്‍ കുമാര്‍ സ്‌കൂളില്‍ അറിയിക്കുകയായിരുന്നു . പിന്നീട് സ്‌കൂളിന്റെ പൂര്‍ണ്ണ പിന്തുണയും ലഭിച്ചു . ഇപ്പള്‍ തിരുത്തി എ. യു. പി. സ്‌കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുകയാണ് കാശി.
അമ്മയുടെ കരുതല്‍ കൂടിയാണ് ഈ മുടിയഴകിന് പിന്നില്‍. 15ഇഞ്ചോളാം നീളമുള്ള മുടിയാണ് കശി കാന്‍സര്‍ രോഗികള്‍ക്കായി മുറിച്ച് നല്‍കിയത്.

വള്ളിക്കുന്ന് ലയണ്‍സ് ക്ലബ് പ്രസിഡന്റ് പ്രവീണ്‍ ഇല്ലിക്കല്‍ അധ്യക്ഷത വഹിച്ചു.റീജ്യണ്‍ ചെയര്‍ പേഴ്‌സണ്‍ എം.നാരായണന്‍,ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ഉണ്ണി വടക്കാഞ്ചേരി,ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ കെ. സി. മനോജ്,പി.ടി. എ. പ്രസിഡന്റ് മനോജ് മണ്ണില്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ലയണ്‍സ് ക്ലബ് പ്രസിഡന്റ് സജി മോന്‍ പി. നായര്‍,സ്‌കൂള്‍ എം. ടി.എ പ്രസിഡന്റ് അശ്വതി,സ്‌കൂള്‍ പാര്‍ലിമെന്റ് പ്രധാന മന്ത്രി ടി. മേഘ,എന്നിവര്‍ സംസാരിച്ചു. കേശാദനം നടത്തിയ കാശിനാഥിനെ വള്ളിക്കുന്ന് ലയണ്‍സ് ക്ലബ്ബും കാശിനാഥ് ന്റെ പിതാവ് പ്രവീണ്‍ കുമാറിന്റെ സഹപാഠികളും മൊമെന്റോ നല്‍കി ആദരിച്ചു.

തിരുത്തി എ. യു. പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കായിക ക്ഷമത വര്‍ധിപ്പിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂളിലേക്കുള്ള ലയണ്‍സ് ഇന്റര്‍ നാഷണലിന്റെ സ്‌പോര്‍ട്‌സ് കിറ്റ് വിതരണവും ചടങ്ങില്‍ നടന്നു.സ്‌കൂള്‍ പ്രധാന അദ്ധ്യാപകന്‍ ഇ. ബിജേഷ് സ്വാഗതവും വള്ളിക്കുന്ന് ലയണ്‍സ് ക്ലബ് ട്രഷറര്‍ പി. ജിജീഷ് നന്ദിയും പറഞ്ഞൂ.ചൈല്‍ഡ് ഹുഡ് കാന്‍സര്‍ഡിസ്ട്രിക്ട് ചെയര്‍ പേഴ്‌സണ്‍ ഡോ. ഉണ്ണികൃഷ്ണന്‍ കാശിനാഥിന്റെ മുറിച്ചു മാറ്റിയ കേശം ഏറ്റുവാങ്ങി. ഇത് പിന്നീട് തൃശൂര്‍ അമല കാന്‍സര്‍ റിസര്‍ച് സെന്റര്‍ ആന്റ് മെഡിക്കല്‍ കോളേജ് അധികൃതര്‍ ക്ക് കൈമാറും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top