ഇന്‍സ്പയര്‍ അവാര്‍ഡില്‍ തിളങ്ങി വീണ്ടും അരിയല്ലൂര്‍ ജി യു പി എസ്

അരിയല്ലൂര്‍: ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും നാഷണല്‍ ഇന്നോവേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായി ശാസ്ത്ര തല്പരരായ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഇന്‍സ്‌പെയര്‍ അവാര്‍ഡിന് അരിയല്ലൂര്‍ ജി യു പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഫാത്തിമ ജസ .പി യും ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അലീസയും അര്‍ഹരായി.

‘ഓട്ടോമാറ്റിക് ടോയ്ലറ്റ് ക്ലീനര്‍’ എന്ന ആശയത്തിനാണ് ജസ ഫാത്തിമയ്ക്ക് പുരസ്‌കാരം ലഭിച്ചത്. കേള്‍വി പരിമിതരെ സഹായിക്കുന്ന ‘Interjection Device for Deaf’ എന്ന ഉപകരണമാണ് അലീസയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. കൊടക്കാട് KHMAMLPS സ്‌കൂളിലെ അധ്യാപകനായ അബ്ദുല്‍ ജലീലിന്റെയും ഷാജിതയുടെയും മകളാണ് ജസ ഫാത്തിമ. സി ബി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപക ദമ്പതിമാരായ ഉല്ലാസിന്റെയും ശ്രീഷ്മയുടെയും മകളാണ് അലീസ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top