പരപ്പനങ്ങാടി: പുരോഗമന കലാസാഹിത്യ സംഘം ‘കേരളം എന്ന മാനവികത’ സാംസ്‌കാരിക സംഗമം നടത്തുന്നു. വെള്ളിയാഴ്ച വൈകീട്ട് ആറുമണിക്ക് ചെട്ടിപ്പടിയില്‍ നടക്കുന്ന പരിപാടിയില്‍ അഭിനേത്രിയും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവുമായ ഗായത്രി വര്‍ഷ മുഖ്യ പ്രഭാഷണം നടത്തും.
പരിപാടിയില്‍ ജംഷീദ് അലി(ജില്ലാ ജോയിന്റ് സെക്രട്ടറി), ശ്രീജിത്ത് അരിയല്ലൂര്‍(കവി), ശ്രീകല മുല്ലശ്ശേരി എന്നിവര്‍ സംബന്ധിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




