കാസര്‍കോട്ട് എംഡിഎംഎയും കൊക്കെയിനുമുള്‍പ്പെടെ 2 കോടി രൂപയുടെ ലഹരി ഉത്പന്നങ്ങള്‍ പിടികൂടി

കാസര്‍കോട് : ഉപ്പള പത്വാടി കൊണ്ടാവൂരിലെ വീട്ടില്‍നിന്ന് 3 കിലോയിലേറെ എംഡിഎംഎയും കഞ്ചാവും ഒട്ടേറെ ലഹരിയുല്‍പന്നങ്ങളും പൊലീസ് പിടികൂടി. സംസ്ഥാനത്തെതന്നെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിതെന്ന് പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഉപ്പള പത്വാടി അല്‍ഹ്ലാഹ മന്‍സിലില്‍ അസ്‌കര്‍ അലിയെ (26) അറസ്റ്റ് ചെയ്തു.

കാര്‍ഡ്‌ബോര്‍ഡ് പെട്ടികളില്‍ സൂക്ഷിച്ച 3.4 കിലോഗ്രാം എംഡിഎംഎ, 642 ഗ്രാം കഞ്ചാവ്, പേസ്റ്റ് രൂപത്തിലുള്ള ലഹരിമരുന്ന് എന്നിവയാണു കണ്ടെത്തിയത്. കഴിഞ്ഞ 30ന് മേല്‍പറമ്പ് പൊലീസ് കൈനോത്തുനിന്ന് 49.33 ഗ്രാം എംഡിഎംഎയുമായി കൊപ്പല്‍ ബൈത്തുസ്സലാമിലെ അബ്ദുറഹ്‌മാനെ (28) അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.ഉച്ചയോടെ തുടങ്ങിയ പരിശോധന രാത്രി വൈകിയാണ് അവസാനിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top