കാസര്‍കോഡ് : കാസര്‍കോഡ് ലോക്‌സഭാമണ്ഡലം സിപിഐഎം കഷ്ടിച്ച് നിലനിര്‍ത്തി. സമീപകാല ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനാണ് സിറ്റിങ്ങ് എംപിയായ പി കരുണാകരന്‍ വിജയിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ 80,000 ത്തില്‍ പരം ഭൂരിപക്ഷത്തിന് ജയിച്ച കരുണാകരന്‍ വെറും 4021 വോട്ടിനാണ് ഇത്തവണ വിജയിച്ചത്.
കോണ്‍ഗ്രസ്സിന്റെ യുവ നേതാവ് ടി സിദ്ദിഖിന്റെ വരവ് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കാതെ മൂന്നാം തവണയും സിറ്റിങ്ങ് എംപിയെ മല്‍സരിപ്പിച്ചതും പാര്‍ട്ടിക്കകത്തെ കടുത്ത ഗ്രൂപ്പിസവും ഭൂരിപക്ഷം കുറയാനിടയാക്കിയെന്നാണ് വിലയിരുത്തല്‍. നീലേശ്വരം, മടിക്കൈ,ബേടകം തുടങ്ങിയ പാര്‍ട്ടി ശക്തി കേന്ദ്രങ്ങളിലും വോട്ട് വളരെ കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.



