കാസര്‍ഗോഡ് സ്‌കൂള്‍ ശാസ്ത്ര മേയ്ക്കിടെ പന്തല്‍ തകര്‍ന്നുവീണു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മഞ്ചേശ്വരം ബേക്കൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ അപകടം സംഭവിച്ചത്.
അപകടത്തില്‍ മുപ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അഞ്ചുപേരുടെ നില ഗുരുതരമെന്ന് റ്‌പ്പോര്‍ട്ട്.
മഞ്ചേശ്വരം ഉപജില്ലാ മത്സരത്തിനിടെയാണ് തകര ഷീറ്റുകൊണ്ട് നിര്‍മ്മിച്ച പന്തല്‍തകര്‍ന്നു വീണത്. ഈ സമയം ഉച്ചഭക്ഷണത്തിനുള്ള സമയമായതുകൊണ്ടുതന്നെ പന്തലിന് ഉള്ളില്‍ കുട്ടികള്‍ കുറവായിരുന്നു.
പന്തല്‍ നിര്‍മാണത്തിലെ അപകാതയാണോ പൊളിഞ്ഞുവീഴാന്‍ ഇടയാക്കിയത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അധികൃതര്‍ അന്വേഷിച്ച് വരികയാണ്.
ഇന്നലെയാണ് ബേക്കൂര്‍ സ്‌കൂളില്‍ ശാസ്ത്രമേള തുടങ്ങിയത്.




