കെഎഎസ് റാങ്ക് പട്ടിക പഖ്യാപിച്ചു

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്-കെഎഎസിന്റെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു. പിഎസ്‌സി ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് പട്ടിക പ്രഖ്യാപിച്ചത്. മൂന്ന് സ്ട്രീമുകളിലായാണ് പരീക്ഷ നടന്നത്.

സ്ട്രീം ഒന്നില്‍ ഒന്നാം റാങ്ക് മാലിനി എസ്, രണ്ടാം റാങ്ക് നന്ദന എസ് പിള്ള, മൂന്നാം റാങ്ക് ഗോപിക ഉദയന്‍, നാലാം റാങ്ക് ആതിര എസ് വി, അഞ്ചാം റാങ്ക് ഗൗതമന്‍ എം എന്നിവര്‍ക്കാണ്.

സ്ട്രീം രണ്ടില്‍ ഒന്നാം റാങ്ക് അഖില ചാക്കോയ്ക്കാണ്. ജയകൃഷ്ണന്‍ കെ.ജി, പാര്‍വതി ചന്ദ്രന്‍ എല്‍, ലിപു എസ് ലോറന്‍സ്, ജോഷ്വാ ബെനറ് ജോണ്‍ എന്നിവര്‍ 2,3,4,5 റാങ്കുകള്‍ നേടി.

സ്ട്രീം മൂന്ന് ഒന്നാം റാങ്ക് അനൂപ് കുമാര്‍ വി, രണ്ടാം റാങ്ക് അജീഷ് കെ, മൂന്നാം റാങ്ക് പ്രമോദ് ജി.വി, നാലാം റാങ്ക് ചിത്രലേഖ കെ കെ, അഞ്ചാം റാങ്ക് സനോപ് എസ് എന്നിവര്‍ക്കാണ്.

യോഗ്യത നേടിയ 105 പേര്‍ നവംബര്‍ ഒന്നിന് ജോലിയില്‍ കയറും. സ്ട്രീം ഒന്നിലെ മെയിന്‍ ലിസ്റ്റില്‍ 122 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top