കരുവാരക്കുണ്ടില്‍ കടുവയുടെ ആക്രമണത്തില്‍ നിന്നും യുവതി തലനാരിഴക്ക് രക്ഷപ്പെട്ടു

representational photo

മലപ്പുറം; കടുവയുടെ ആക്രമണത്തില്‍ നിന്നും കഷ്ടിക്ക് രക്ഷപ്പെട്ട് യുവതി. മലപ്പുറം ജില്ലയുടെ മലയോരമേഖലയായ കരുവാരക്കുണ്ട് പാന്ദ്രയിലെ എസ്റ്റേറ്റിലാണ് ഇന്നലെ യുവതിക്കനേരെ കടുവയുടെ ആക്രമണമുണ്ടായത്. വനാതിര്‍ത്തിയോടെ ചേര്‍ന്ന് കിടക്കുന്ന സ്ഥലമാണിത്. അടിക്കാട് വെട്ടുന്ന ജോലി ചെയ്തികൊണ്ടിരുന്ന ഇതരസംസ്ഥാന തൊഴിലാളി പുഷ്പലതക്ക് നേരയാണ് ആക്രമണമുണ്ടായത്.

ജോലി ചെയ്തുകൊണ്ടിരിക്കെ കടുവ പുഷ്പലതയുടെ മേലക്ക് ചാടിവീഴുകയായിരുന്നു.

ആക്രമണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട പുഷ്പലത ഓടി രക്ഷപ്പെടുന്നതിനിടെ വീണ് കാലിന് പരിക്കേറ്റിട്ടുണ്ട്. ഈ സമയത്ത് ഇവരുടെ ഭര്‍ത്താവും, മറ്റൊരു തൊഴിലാളിയുമുണ്ടായിരുന്നു.

സൈലന്റ് വാലിയുടെ ഭാഗമായ ഈ മേഖല രണ്ട് മാസത്തോളമായി കടുവയുടെ അക്രമഭീഷണിയിലാണ് . വനംവകുപ്പ് ഈ വിഷയത്തില്‍ ഇടപെട്ട് പരിഹാരം കാണണമെന്ന് ആവിശ്യപ്പെട്ട് പ്രതിഷേധത്തിനൊരുങ്ങുകയാണ്.

Share news
error: Content is protected !!
Scroll to Top