മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവരെ കണ്ടെത്താനുള്ള സര്‍വ്വേക്ക് ഇന്ന് തുടക്കം; ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

തിരുവനന്തപുരം : മുന്നാക്ക സമുദായങ്ങളിലെ (സംവരേണതര വിഭാഗം) സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും അപഗ്രഥിക്കുന്നതിനും ആവശ്യമായ വിവരശേഖരണത്തിനുമുള്ള സാമൂഹ്യ സാമ്പത്തിക സര്‍വേയുടെയും സംസ്ഥാന തല പരിശീലന പരിപാടിയുടെയും ഉദ്ഘാടനം ഇന്ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഒളിമ്പ്യ ഓഡിറ്റോറിയത്തില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം നിര്‍വഹിക്കും.

തദ്ദേശമന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, ഗതാഗതമന്ത്രി ആന്റണി രാജു എന്നിവര്‍ പങ്കെടുക്കും. മുന്നാക്ക സമുദായ സംഘടനകളുടെ പ്രതിനിധികളും തിരുവനന്തപുരം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാരും അംഗങ്ങളും കൗണ്‍സിലര്‍മാരും പങ്കെടുക്കണമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ അറിയിച്ചു.

തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്‍മാര്‍ക്കും മെമ്പര്‍മാര്‍ക്കും ഓണ്‍ലൈനായി പങ്കെടുക്കുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. കിലയുടെ യൂട്യൂബ് ചാനല്‍ വഴിയും (https://www.youtube.com/kilatcr/live) ഫേസ്ബുക്ക് പേജ് വഴിയും (https://www.facebook.com/kilatcr/live) ഓണ്‍ലൈനായി പരിപാടിയില്‍ പങ്കെടുക്കും.

 

Share news
error: Content is protected !!
Scroll to Top