തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ പ്രതിസന്ധി പരിഹരിക്കാന്‍ ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. കരിവന്നൂര്‍ വിഷയത്തില്‍ കേരള ബാങ്ക് ഇടപെടല്‍ ഉണ്ടായേക്കുമെന്ന സൂചനകള്‍ നല്‍കി കേരള ബാങ്ക് വൈസ് ചെയര്‍മാനാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കരിവന്നൂരിലെ നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്നും കോരള ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ കേരള ബാങ്കില്‍ പ്രത്യേക പാക്കേജ് പരിഗണിക്കുന്നുണ്ട്. പ്രതികളുടെ സ്വത്തുക്കള്‍ ഉള്‍പ്പെടെ കണ്ടുകെട്ടി പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമമാണ് കേരള ബാങ്ക് ലക്ഷ്യമിടുന്നത് എന്നും വൈസ് ചെയര്‍മാന്‍ എം കെ കണ്ണന്‍ വ്യക്തമാക്കുന്നു.
അതിനിടെ, കരുവന്നൂര്‍ ബാങ്ക് വായ്പ തട്ടിപ്പ് പരിശോധിക്കാന്‍ ഞായറാഴ്ച ചേര്‍ന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനമാകാതെ പിരിഞ്ഞു. ആരോപണ വിധേയര്‍ക്കെതിരെ പാര്‍ട്ടി നടപടി എടുക്കുന്ന കാര്യത്തില്‍ ഉള്‍പ്പെടെ തീരുമാനമായില്ല. വിഷയം വിശദമായി പരിഗണിക്കാന്‍ സിപിഐഎം ജില്ല സെക്രട്ടേറിയറ്റ് ഇന്ന് വീണ്ടും യോഗം ചേരും. സിപിഐഎം സംസ്ഥാന ആക്റ്റിങ് സെക്രട്ടറി എ വിജയരാഘവനും യോഗത്തില്‍ പങ്കെടുക്കും.
നേരത്തെ കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷിച്ച പികെ ബിജു, പികെ ഷാജന്‍ എന്നിവരുടെ അന്വേഷണ റിപ്പോര്‍ട്ട് ഞായറാഴ്ച നടന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ അവതരിപ്പിച്ചു. നടപടിയില്‍ തീരുമാനമെടുക്കാന്‍ ഇന്ന് രാവിലെ വീണ്ടും സെക്രട്ടേറിയറ്റും അതിന് ശേഷം ജില്ലാ കമ്മിറ്റി യോഗവും ചേരും. ഇതിലായിരിക്കും നടപടി തീരുമാനിക്കുക. ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിക്കും, കരുവന്നൂര്‍, പൊറത്തിേശരി ലോക്കല്‍ കമ്മിറ്റികള്‍ക്കും വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തിയിരിക്കുന്നത്. ഏരിയാ കമ്മിറ്റിയും ലോക്കല്‍ കമ്മിറ്റികളും പിരിച്ചു വിടുന്നതടക്കമുള്ള നടപടികളുണ്ടായേക്കുമെന്നാണ് സൂചന. ഇതോടൊപ്പം ചില ജില്ലാ നേതാക്കള്‍ക്കെതിരെയും നടപടി ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്.




