കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി :സ്വകാര്യആശുപത്രികളെ എംപാനല്‍ ചെയ്യുന്നു

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി :സ്വകാര്യആശുപത്രികളെ എംപാനല്‍ ചെയ്യുന്നു Karunya Health Security Scheme

മലപ്പുറം: സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) അംഗങ്ങളുടെ സൗകര്യാര്‍ത്ഥം ജില്ലയിലെ കൂടുതല്‍ സ്വകാര്യ ആശുപത്രികളില്‍ കാസ്പ് നിരക്കില്‍ കോവിഡ് ചികിത്സ ലഭ്യമാക്കാന്‍ താത്ക്കാലികമായി എംപാനല്‍ ചെയ്യുന്നു. ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം.

എംപാനല്‍ ചെയ്യുന്നതിനായി ജില്ലയിലെ സ്വകാര്യ ആശുപത്രി പ്രതിനിധികളുടെ യോഗം ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ ജൂലൈ 29 ന് രാവിലെ 11ന് ഓണ്‍ലൈനായി ചേരും. യോഗത്തില്‍ ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രി അധികൃതരും പങ്കെടുക്കണമെന്ന് കലക്ടര്‍ അറിയിച്ചു. കോവിഡ് വ്യാപനം നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറമേ സ്വകാര്യ സൗകര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു സംവിധാനം ഒരുക്കുന്നത്.

ന്യൂമോണിയ അടക്കം കോവിഡ് മൂലം ഗുരുതരമാകുന്ന ആറ് അസുഖങ്ങള്‍ ചികിത്സിക്കാനുളള പാക്കേജാണ് സ്വകാര്യ ആശുപത്രികള്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്. എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്ന കാസ്പ് അംഗങ്ങളുടെ ചെലവ് സര്‍ക്കാര്‍ നേരിട്ട് ആശുപത്രികള്‍ക്ക് നല്‍കും. ക്ലെയിം സമര്‍പ്പിക്കുന്നതിന് പ്രത്യേക ഓണ്‍ലൈന്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ ഇതിനായി പ്രത്യേക വിഭാഗം ആരംഭിക്കുകയും നോഡല്‍ ഓഫീസറായി കാസ്പ് ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്ററെയും നിയമിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9746268955.