ബെംഗളൂരു: കേരളത്തില്‍നിന്ന് എത്തുന്ന വിദ്യാര്‍ഥികള്‍ക്കും തൊഴിലാളികള്‍ക്കും ഏഴു ദിവസത്തെ ക്വാറന്റിന്‍ നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍. രണ്ട് ഡോസ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഇനി പരിഗണിക്കില്ല.
നഴ്‌സിങ്, മെഡിക്കല്‍, പാരാമെഡിക്കല്‍, എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ക്വാറന്റീന്‍ ബാധകമല്ല. ഇവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാകും.
മറ്റുള്ളവര്‍ ഏഴു ദിവസവും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സമ്പര്‍ക്കരഹിത നിരീക്ഷണത്തില്‍ കഴിയണം. എട്ടാം ദിവസം നടത്തുന്ന കോവിഡ് പരിശോധന ഫലം നെഗറ്റഈവ് ആയാല്‍ മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കൂ. കേരളത്തിലെ ഉയര്‍ന്ന ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്കാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ കാരണം,
കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലും നിയന്ത്രണങ്ങള്‍ തുടരും. ദക്ഷിണ കന്നഡ, കുടക് ജില്ലകളിലാണ് നിയന്ത്രണങ്ങള്‍ തുടരുക.
ടിപിആര്‍ രണ്ട് ശതമാനത്തില്‍ താഴെയുള്ള ജില്ലകളിലെ ആറുമുതല്‍ എട്ട് വരെ ക്ലാസുകള്‍ കൂടി തുറക്കാനും കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. ഒമ്പത് മുതല്‍ 12-ാം തരം വരെയുള്ള ക്ലാസുകള്‍ ഓഗസ്റ്റ് 23 മുതല്‍ ആരംഭിച്ചിരുന്നു.
കര്‍ണാടകയില്‍ നിലവില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തില്‍ താഴെയാണ്.1500-ല്‍ താഴെ കേസുകളാണ് ഇപ്പോള്‍ കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.




