കര്‍ക്കിടക കഞ്ഞി

ആവശ്യമായ ചേരുവകള്‍ :
അരി – 1 കപ്പ്
ചെറിയുള്ളി – 10 എണ്ണം
ഉപ്പ്-ആവശ്യത്തിന്
നെയ്യ് – 2 ടീസ്പൂണ്‍
നല്ലജീരകം – അര ടീസ്പൂണ്‍
തേങ്ങ ചിരവിയത് – ഒരുമുറി തേങ്ങയുടേത്
ദശപുഷ്പ്പങ്ങള്‍ ;
മുക്കുറ്റി
പൂവാങ്കുറുന്തല്‍
മുയല്‍ച്ചെവി
ചെറൂള
നെലപ്പന
കഞ്ഞുണ്ണി
തിരുതാളി
കൃഷ്ണക്രാന്തി
ഉഴിഞ്ഞ
കറുക
ഇവയെല്ലാം ആവശ്യമായ അളവില്‍ എടുക്കാവുന്നതാണ്.
തയ്യാറാക്കുന്ന വിധം :
മുക്കുറ്റി,പൂവാങ്കുറുന്തല്‍,മുയല്‍ച്ചെവി,ചെറൂള,നെലപ്പന,കഞ്ഞുണ്ണി,തിരുതാളി,കൃഷ്ണക്രാന്തി,ഉഴിഞ്ഞ,കറുക എന്നീ ദശപുഷ്പ്പങ്ങള്‍ ആവശ്യമായ അളവില്‍ (എല്ലാം ഓരോന്ന് വീതവും എടുക്കാവുന്നതാണ്)കഴുകിയെടുത്ത് മിക്‌സിയിലിട്ട് അരച്ചെടുത്ത് അരിച്ചെടുക്കുക. ശേഷം ഒരു കപ്പ് അരി കഴുകിയെടുത്ത് അരിച്ചെടുത്ത നീരിലിട്ടുവേവിക്കുക.
ശേഷം 5 ചെറിയുള്ളി,ഒരുമുറി തേങ്ങചിരവിയത്,നല്ലജീരകം എന്നിവ മിക്‌സിയിലിട്ട് അരച്ചെടുക്കുക. ശേഷം തേങ്ങ അരപ്പ് വേവിച്ചുവെച്ച കഞ്ഞിയിലേക്ക് ചേര്‍ക്കുക, ആവശ്യമായ ഉപ്പ് ചേര്‍ക്കുക. ശേഷം ചെറിയൊരു പാനില്‍ നെയ്യൊഴിച്ച് 5 ചെറിയുള്ളി കുഞ്ഞായി അരിഞ്ഞു മുപ്പിച്ചെടുത്ത് കഞ്ഞിയിലേക്ക് ഒഴിച്ച് ഇറക്കിവെക്കുക.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




