കരിപ്പൂരിൽ 26 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരനെ പിടികൂടി

HIGHLIGHTS : Gold worth Rs 26 lakh seized in Karipur

കരിപ്പൂർ: വിമാനത്താവള ത്തിലൂടെ 340 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരനെ കരിപൂർ പൊലീസ് പിടികൂടി. ചൊവ്വ രാവിലെ 8.15ന് ദുബായിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ കരിപ്പൂരിലിറങ്ങിയ താമരശേരി സ്വദേശി സഹീഹുൽ മിസ്ഫ (29)റാണ് പിടിയിലായത്.

വിമാനത്താവളത്തിന് പുറത്തുകടന്ന യാത്രക്കാരനെ പൊലീസ് പിന്തുടർന്ന് പിടികൂടി. സ്വർണം മിശ്രിതരൂപത്തിലാക്കി ജീൻസിന്റെ ബോട്ടം സ്റ്റിച്ചിനകത്ത് ഒളിപ്പിച്ചാണ് കൊണ്ടുവന്നത്.

sameeksha-malabarinews

26 ലക്ഷം രൂപ വിലവരുന്നതാണ് സ്വർണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!