മണിപ്പൂരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 3 ബിഎസ്എഫ് ജവാന്മാര്‍ മരിച്ചു

HIGHLIGHTS : 3 BSF jawans killed as army vehicle falls into gorge in Manipur

മണിപ്പൂരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 3 ബിഎസ്എഫ് ജവാന്മാര്‍ മരിച്ചു. മണിപ്പൂരിലെ സേനാപതി ജില്ലയിലാണ് സംഭവം. എട്ടോളം ജവാന്മാര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല അനുശോചനം രേഖപ്പെടുത്തി. മരിച്ച ജവാന്മാരുടെ മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

മണിപ്പൂര്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സംഘര്‍ഷ മേഖലകളിലേക്ക് കൂടുതല്‍ ബിഎസ്എഫ് ജവാന്മാരെ വിന്യസിച്ചിരുന്നു. ഇതില്‍ ഒരു സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

sameeksha-malabarinews

ചങൗബങ് ഗ്രാമത്തില്‍ വച്ചാണ് അപകടമുണ്ടായത്. 15ലേറെ ബിഎസ്എഫ് ജവാന്മാരാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ടുപേര്‍ സംഭവസ്ഥലത്തുവച്ചും മറ്റൊരാള്‍ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് മരിച്ചതെന്ന് സൈനിക വക്താവ് പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങള്‍ സേനാപതിയിലെ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!