കരിപ്പൂര്‍ ഭൂമി ഏറ്റെടുപ്പ്: പ്രത്യേക പുനരധിവാസ പാക്കേജ് അനുവദിച്ചു

മലപ്പുറം ജില്ലയില്‍ കൊണ്ടോട്ടി താലൂക്കിലെ പള്ളിക്കല്‍, നെടിയിരുപ്പ് എന്നീ വില്ലേജുകളിലെ 14.5 ഏക്കര്‍ ഭൂമി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഇരുവശത്തും നിര്‍മ്മാണത്തിന് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെടുന്ന 64 കുടുംബങ്ങള്‍ക്ക് പുനരധിവാസ പാക്കേജ് അനുവദിച്ചു. മാനദണ്ഡ പ്രകാരമുള്ള 4,60,000/- രൂപയ്ക്ക് പുറമെ 5,40,000/- രൂപ അധിക സഹായമായി നല്‍കി ഒരു കുടുംബത്തിന് ആകെ 10,00,000/- രൂപ പ്രത്യേക പുനരധിവാസ പാക്കേജായാണ് അനുവദിക്കുക.

കീഴ് വഴക്കമാക്കരുതെന്ന നിബന്ധനയോടെ പ്രത്യേക കേസായി പരിഗണിച്ച് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പാക്കേജ് അനുവദിച്ചത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top