കരിപ്പൂര്‍ വിമാനത്താവളം; പാര്‍ക്കിങ് സമയം കൂടും, ഫീസ് കുറയും

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വാഹന പാര്‍ക്കിങ്ങ് സമയം വര്‍ധിപ്പിച്ചു. യാത്രക്കാരെ ഇറക്കി വിമാനത്താവളത്തിന് പുറത്തുകടക്കാന്‍ ഇനി 11 മിനിറ്റ് ലഭിക്കും. അന്താരാഷ്ട്ര പാര്‍ക്കിങ് ഏരിയയില്‍ 11 മിനിറ്റു വരെ നിര്‍ത്തിയിടാം. ആഭ്യന്തര ടെര്‍മിനല്‍ മേഖലയില്‍ ഒമ്പത് മിനിറ്റുവരെയും ലഭിക്കും. നിലവില്‍ അന്താരാഷ്ട്ര പാര്‍ക്കിങ് ഏരിയയില്‍ ഏഴും ആഭ്യന്തരത്തില്‍ ആറ് മിനിറ്റുമായിരുന്നു. പുതിയ സമയക്രമം 16 മുതല്‍ നിലവില്‍ വരും.

ഓട്ടോമേറ്റഡ് പാര്‍ക്കിങ് മാനേജ്‌മെന്റ് സംവിധാനം വിമാ നത്താവളത്തില്‍ ഏര്‍പ്പെടുത്തി.
ഫീസ് നിരക്ക്:
ബസ് : 200 (1 (11 – 30), 300 രൂപ (30-120 മിനിറ്റ്
ട്രാവലര്‍: 30, 110
കാര്‍: 40, 55.
ഇരുപക്രവാഹനം: 10, 15.

ഇതിന്റെ ഭാഗമായി പാര്‍ക്കിങ് ഫീസും കുറച്ചു. സ്വമേധയാ പ്രവര്‍ത്തിക്കുന്ന വാഹന ബാ രിയര്‍ സംവിധാനം, ഫാസ്ടാഗ് സംവിധാനം എന്നിവ ഉള്‍പ്പെടു ന്നു വിമാനത്താവള പ്രവേശന കവാടത്തിലാണ് ഇത് സ്ഥാപി ഫീച്ചത്. വിമാനത്താവളത്തില്‍ എത്തുന്ന എയര്‍പോര്‍ട്ട് അതോറിറ്റി അംഗീകാരമില്ലാത്ത വാണിജ്യ വാഹനങ്ങള്‍ക്ക് നിരക്കിളവ് ബാധകമല്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top