തിരൂർ:ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി അവതരിപ്പിക്കുന്ന ഓണം സ്വർണോത്സവം 2024, തിരൂർ മേഖല യിൽ ആരംഭിച്ചു
ഓണാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന സ്വർണ്ണവർഷം പരിപാടിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത് രണ്ടേകാൽ കിലോ സ്വർണവും, 10 കിലോ വെള്ളിയും ആണ് സമ്മാനം.ഒന്നാം സമ്മാനമായി 100 പവൻ സ്വർണ്ണവും, രണ്ടാം സമ്മാനമായി 50 പവൻ സ്വർണ്ണവും നൽകും. സ്വർണാഭരണങ്ങൾ വാങ്ങുന്നവർക്ക് സൗജന്യമായി കൂപ്പൺ ലഭിക്കും. ഒക്ടോബർ 31 വരെയാണ് കാലാവധി
തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് ഓഡിറ്റോറിയത്തിൽ നടന്ന
തിരൂർ മേഖല തല ഉദ്ഘാടനം മേഖല ചെയർമാൻ പി ആർ പ്രേമന് കൂപ്പൺ നൽകി സംഘട സംസ്ഥാന സെക്രട്ടറി അഹമ്മദ് പൂവിൽ നിർവ്വഹിച്ചു. പദ്ധതിയുടെ ലോഗോ പ്രകാശനം ജില്ലാ വൈസ് പ്രസിഡൻ്റ് എം മുസ്തഫ നിർവ്വഹിച്ചു. എം സി റഹീം അധ്യക്ഷനായി. വെള്ളത്തൂർ അസീസ്, എം സി ആരിഫ്, ചെബ്ര ജയപ്രകാശ്, ഹൈനസ്സ് ബാവ ,സിദീഖ് വൈലത്തൂർ, ഇഖ്ബാൽ താനൂർ എന്നിവർ സംസാരിച്ചു




