കരാറുകാരന്റെ മരണം; കര്‍ണാടക മന്ത്രി ഈശ്വരപ്പ രാജിക്കത്ത് നല്‍കി

ബെംഗളൂരു: കരാറുകാരന്റെ മരണത്തില്‍ ആരോപണവിധേയനായ കര്‍ണാടക മന്ത്രി കെ എസ് ഈശ്വരപ്പ രാജിക്കത്ത് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ്ക്ക് കൈമാറി. മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് രാജി.
കര്‍ണാടക ഗ്രാമവികസന മന്ത്രിയാണ് കെ എസ് ഈശ്വരപ്പ.

ബെലഗവി ജില്ലയിലെ കരാറുകാരന്‍ സന്തോഷ് കെ പാട്ടീലിനെയാണ് കഴിഞ്ഞ ദിവസം ഉഡുപ്പിയിലെ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരിക്കുകയാണെങ്കില്‍ ഉത്തരവാദി മന്ത്രി ഈശ്വരപ്പയാണെന്ന് പാട്ടീല്‍ ചില മാധ്യമങ്ങള്‍ക്ക് സന്ദേശം അയച്ചിരുന്നു.

ഈശ്വരപ്പയുടെ വകുപ്പിലെ നാലു കോടി രൂപയുടെ പ്രവൃത്തിയുടെ ബില്‍ മാറിക്കിട്ടുന്നതിന് 40 ശതമാനം കമീഷന്‍ ആവശ്യപ്പെട്ടെന്നാണ് ആരോപണം. വിഷയത്തില്‍ പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ഇദ്ദേഹം കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് മരണം. സഹോദരന്‍ പ്രശാന്ത് പാട്ടീലിന്റെ പരാതിയെത്തുടര്‍ന്നാണ് പ്രേരണക്കുറ്റത്തിന് മന്ത്രിക്കെതിരെ കേസ് എടുക്കേണ്ടിവന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ രാജിപ്രഖ്യാപനം. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ രമേശ്, ബസവരാജ് എന്നിവരും കേസില്‍ പ്രതികളാണ്

 

Share news
error: Content is protected !!
Scroll to Top