പാക്കിസ്ഥാനില്‍ ടാങ്കറും ബസും കൂട്ടിയിടിച്ച്‌ 57 പേര്‍ മരിച്ചു

_80188947_80188858കറാച്ചി: പാക്കിസ്ഥാനില്‍ ബസും ഓയില്‍ ടാങ്കറും കൂട്ടിയിടിച്ച്‌ 57 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക്‌ പരിക്കേറ്റു. ഞായറാഴ്‌ച രാവിലെ ദക്ഷിണ സിന്ധ്‌ പ്രവിശ്യയിലാണ്‌ അപകടമുണ്ടായത്‌.

അമിതവേഗതയില്‍ വന്ന ടാങ്കര്‍ എഴുപതോളം യാത്രക്കാരുമായി വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയെ തുടര്‍ന്ന്‌ ബസ്‌ കത്തി. കറാച്ചിയില്‍ നിന്നും ഷിക്കാര്‍പൂരിലേക്ക്‌ പോവുകയായിരുന്ന ബസാണ്‌ അപകടത്തില്‍പ്പെട്ടത്‌.

പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്‌. അതെസമയം അപകടത്തില്‍ രണ്ടു ഡ്രൈവര്‍മാരുടെ ഭാഗത്തുനിന്നും അശ്രദ്ധ സംഭവിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top