കാപ്പ പ്രതി മോഷണക്കേസിൽ പിടിയിൽ

കോഴിക്കോട് : നിരവധി ക്രിമിനൽ കേസുകളിൽ ഉൾ പ്പെടുകയും കാപ്പ കേസിൽ പ്രതിയുമായ കുന്നമംഗലം പെരിങ്ങൊളം സ്വദേശി പുൽപ്പറമ്പിൽ വീട്ടിൽ ഹരികൃഷ്ണനെ (27) മോഷണക്കേസിൽ കോഴിക്കോട് റെയിൽവേ പൊലീ സ് പിടികൂടി.

ഹരികൃഷ്ണനെതി രെ കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി പൊതുജനങ്ങളെ മർദിച്ചതിനും മോഷണത്തിനും മയക്കുമരുന്ന് ഉപയോഗിച്ചതിനുമെല്ലാം നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അധികൃതർ പറഞ്ഞു.

ഇയാൾ നവംബർ എട്ടിന് യശ്വന്ത്പൂർ എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരൻ ബർത്തിൽ ചാർജ് ചെയ്യാൻ വച്ച ഐഫോൺ മോഷ്ടിച്ചതിന് അറസ്റ്റിലായതോടെ കാപ്പ നിയമം ലംഘിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top