
കോഴിക്കോട് : കൊപ്ര ബസാറിൽ തേങ്ങ മോഷണം പതിവ്. രണ്ടുമാസത്തിനിടെ പത്തിലേറെ തവണയാണ് കൊപ്ര ബസാറിലെ പാണ്ടികശാലയിൽ മോഷണം നടന്നത്. മോയങ്ങൽ ഹമീദിന്റെ സുപ്രിയ ട്രേഡേഴ്സിലും കുഞ്ഞിമൂസ കമ്പനിയിലുമാണ് മോഷണം നടന്നത്.
ചെറിയതോതിലുള്ള മോഷണമായതിനാൽ ആദ്യമൊന്നും കച്ചവടക്കാർ കാര്യമാക്കിയിട്ടില്ല. പിന്നീട് മോഷണം പതിവായതിനാൽ സിസിടിവി സ്ഥാപിക്കുകയും ചെയ്തു.
ഇടവിട്ടാണ് മോഷണം. കൊപ്രക്കള്ളിയിൽ നിന്നുപോലും മോഷ്ടിക്കുന്ന ദൃശ്യം സിസിടിവിയിൽ പതിച്ചെങ്കിലും മുഖം വ്യക്തമല്ല. സമീപത്തെ കടകളിലെ അടക്കയും മറ്റു സാധനങ്ങളും മോഷ്‌ടിച്ചിട്ടുണ്ട്. കച്ചവടക്കാർ ടൗൺ പൊലീസിൽ പരാതി നൽകി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




