കാപ്പാ പ്രതിയെ അറസ്റ്റ് ചെയ്തു

പരപ്പനങ്ങാടി : താനൂര്‍ സ്വദേശിയെ തടഞ്ഞ് കെട്ടിയിട്ട് 12 ലക്ഷത്തിന്റെ കാറും ഒരു ലക്ഷത്തിന്റെ മൊബൈല്‍ ഫോണും നാലായിരം രൂപയും തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതി അരിയല്ലൂര്‍ കിഴക്കന്റെ പുരക്കല്‍ ഉമ്മര്‍ അലിയെ (30) പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു.

തട്ടിക്കൊണ്ടുപോകല്‍ , കൊലപാതകശ്രമം, മോചനദ്രവ്യം ആവശ്യപ്പെടല്‍ തുടങ്ങിയ 10 ഓളം കേസില്‍ പ്രതിയാണ്. അന്വേഷണത്തിനിടെ ഇയാള്‍ കോടതിയില്‍ സ്വയം കീഴടങ്ങുകയായിരുന്നു. പ്രതിയെ അടുത്ത ദിവസം തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങും.

അന്വേഷണ സംഘത്തില്‍ സി.ഐ വിനോദ് വലിയാറ്റൂര്‍, എസ്‌ഐ ബാബുരാജ്, സിപിഒ രാഹുല്‍, വനിതാ സി.പി.ഒ സുവിധ എന്നിവരും ഉണ്ടായിരുന്നു .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top