
കടലുണ്ടി: ട്രെയിന്‍ ഇറങ്ങി രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് കടക്കുന്നതിനിടെ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി മറ്റൊരു ട്രെയിന്‍ തട്ടി മരിച്ചു. വള്ളിക്കുന്ന് നോര്‍ത്ത് ആനയാറങ്ങാടി ശ്രേയസ്സില്‍ ഒഴുകില്‍ തട്ടയൂര്‍ ഇല്ലം രാജേഷ് നമ്പൂതിരിയുടെ മകള്‍ സൂര്യ രാജേഷ് (21) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് 6.15നാണ് അപകടം. കോയമ്പത്തൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കടലുണ്ടിയില്‍ ഇറങ്ങിയതായിരുന്നു. മംഗളൂരു-ചെന്നൈ മെയിലാണു ഇടിച്ചത്.
പാലക്കാട് പട്ടാമ്പി വാവന്നൂര്‍ ശ്രീപതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജിയില്‍ രണ്ടാം വര്‍ഷ ബിടെക് വിദ്യാര്‍ഥിനിയാണ്. സംസ്‌കാരം ഇന്ന്. അമ്മ: പ്രതിഭ (മണ്ണൂര്‍ സിഎം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ അധ്യാപിക). സഹോദരന്‍: ആദിത്യ രാജേഷ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



