കണ്ണൂര്‍: കണ്ണൂര്‍ ആലക്കോട് കോവിഡ് ബാധിച്ച് വിദ്യാര്‌ത്ഥി മരിച്ചു ആലക്കോട് സ്വദേശി ജോസന്‍ (13) ആണ് മരിച്ചത്.
ഒക്ടോബര്‍ ആറിനാണ് പനിയെ തുടര്‍ന്ന് കുട്ടിക്ക് കോവിഡ് ടെസ്‌റ്റ് നടത്തിയത് ആരോഗ്യപ്രശ്‌നങ്ങള്‍ ഏറിയതോടെ കുട്ടിയ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പനിക്ക് പിന്നാലെ കുട്ടിക്ക് ന്യൂമോണിയ ബാധിച്ചു. കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്ങിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.
ആലക്കോട് സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജോസന്‍.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




