Section

malabari-logo-mobile

45 കിലോ കഞ്ചാവുമായി തമിഴ്‌നാട്‌ സ്വദേശി പിടിയില്‍

HIGHLIGHTS : പെരിന്തല്‍മണ്ണ: 45 കിലോ കഞ്ചാവുമായി തമിഴ്‌നാട്‌ സ്വദേശി പെരിന്തല്‍മണ്ണ പോലീസിന്റെ പിടിയിലായി. തമിഴ്‌നാട്‌ കമ്പം-തേനി സ്വദേശി

GanjaFindA20070125IAപെരിന്തല്‍മണ്ണ: 45 കിലോ കഞ്ചാവുമായി തമിഴ്‌നാട്‌ സ്വദേശി പെരിന്തല്‍മണ്ണ പോലീസിന്റെ പിടിയിലായി. തമിഴ്‌നാട്‌ കമ്പം-തേനി സ്വദേശി ഒച്ചാതേവര്‍ ആണ്‌ അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത്‌ നിന്നും പിടിയിലായത്‌. അടുത്തകാലത്ത്‌ നടക്കുന്ന ഏറ്റവും വലിയ കഞ്ചാവുവേട്ടയാണിത്‌. തമിഴ്‌നാട്ടിലും കേരളത്തിലുമായി 40 ഓളം വിതരണക്കാരുള്ള കഞ്ചാവ്‌ മാഫിയ തലവനാണ്‌ അറസ്റ്റിലായ ഓച്ചതേവര്‍.

കേരളത്തില്‍ യുവാക്കള്‍ക്കിടയിലും വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം എസ്‌പി ദേബേഷ്‌കുമാര്‍ ബഹ്‌റയുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക സ്‌ക്വാഡ്‌ രൂപീകരിച്ച്‌ അന്വേഷണം നടത്തിവരികയായിരുന്നു. അറസ്റ്റിലായ പ്രതിയുടെ പേരില്‍ തമിഴ്‌നാട്ടിലെ നിരവധി സ്റ്റേഷനുകളിലും കഞ്ചാവ്‌ കേസുകള്‍ നിലവിലുണ്ട്‌. മുഖ്യപ്രതിയും സംഘത്തലവനുമായ ഓച്ചതേവര്‍ പിടിയിലായതോടെ കേരളത്തില്‍ പ്രത്യേകിച്ച്‌ മലബാറില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘത്തിലെ മറ്റ്‌ കണ്ണികളെകൂടി കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ്‌ പോലീസ്‌. ഓച്ചതേവരില്‍ നിന്ന്‌ പിടികൂടിയ കഞ്ചാവിന്‌ ഏകദേശം 50 ലക്ഷം രൂപ വിലയുണ്ട്‌. തിരുപ്പൂരില്‍ നിന്നും തുടങ്ങി കേരളത്തിലെ പലജില്ലകളിലായി വ്യാപിച്ച്‌ കിടക്കുന്ന ഒരു ശൃഖലയാണ്‌ ഇത്‌. ഏജന്റുമാര്‍ ആവശ്യത്തിന്‌ ഓര്‍ഡര്‍ നല്‍കുകയും അതനുസരിച്ച്‌ സാധനം എത്തിക്കുകയുമാണ്‌ പതിവ്‌. കൂടുതലായും ട്രാന്‍സ്‌പോര്‍ട്ട്‌ ബസ്സുകളെയാണ്‌ ഇതിനായി തെരഞ്ഞെടുക്കുന്നത്‌. കേരളത്തില്‍ മാത്രം 29 ഏജന്റുമാരുണ്ടെന്നും ആഴ്‌ചയില്‍ പത്ത്‌ മുതല്‍ പതിനഞ്ച്‌ കിലോവരെ വിതരണം ചെയ്യാറുണ്ടെന്നും പ്രതി പോലീസിന്‌ മൊഴി നല്‍കി.

sameeksha-malabarinews

പെരിന്തല്‍മണ്ണ ഡിവൈഎസ്‌പി പി.എം.പ്രദീപ്‌, സിഐ കെ.എം.ബിജു, എസ്‌ഐ സി.കെ.അബ്‌ദുള്‍ നാസര്‍, പോലീസുകാരായ പി.മോഹന്‍ദാസ്‌, ടി.ശ്രീകുമാര്‍, സി.പി.മുരളി, സി.പി.സന്തോഷ്‌, പി.എന്‍.മോഹനകൃഷ്‌ണന്‍, എന്‍.വി.ഷെബീര്‍, എന്‍.ടി.കൃഷ്‌ണകുമാര്‍ എന്നിവരടങ്ങിയ സംഘമാണ്‌ പ്രതിയെ അറസ്റ്റ്‌ ചെയ്‌തത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!