ഏറെ മാധ്യമ ശ്രദ്ധപിടിച്ചുപറ്റിയ കോയമ്പത്തൂരിലെ ആദ്യവനിത ബസ് ഡ്രൈവറായിരുന്നു ശര്‍മ്മിള. എന്നാല്‍ ഡിഎംകെ എംപി കനിമൊഴിയെ ബസ്സില്‍ കയറ്റിയതിനെ തുടര്‍ന്ന് ശര്‍മ്മിളയുടെ ജോലിനഷ്ടമായിരുന്നു. ജോലി നഷ്ടമായ ശര്‍മ്മിളയ്ക്ക് ഒരു പുത്തന്‍ കാറാണ് കമല്‍ഹാസന്‍ സമ്മാനമായി നല്‍കിയിരിക്കുന്നത്. ശര്‍മ്മിളയെയും കുടുംബത്തെയും നേരിട്ട് കണ്ടാണ് അദേഹം കാര്‍ സമ്മാനിച്ചത്. ശര്‍മ്മിള തൊഴിലാളിയല്ല ഇനിമുതല്‍ കാര്‍ ഉടമായാണന്നെും അദേഹം പറഞ്ഞു.
കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറായ മലയാളിയും വടവള്ളി സ്വദേശിനിയുമായ ശര്‍മ്മിള എന്ന 24 കാരിയെ കണ്ട് അഭിനന്ദിക്കാനായി കനിമൊഴി എംപി നേരിട്ടെത്തിയിരുന്നു. ശര്‍മ്മിളയോട് കുറച്ച് നേരം സംസാരിച്ച ശേഷം എംപി കുറച്ചു ദൂരം ബസ്സില്‍ യാത്ര ചെയ്യുകയും ചെയ്തു. ഈ സമയം കണ്ടക്ടര്‍ എംപിയോട് ടിക്കറ്റ് ചോദിച്ചത് ശര്‍മ്മിള എതിര്‍ത്തു. ഉടമയോട് കണ്ടക്ക്ടര്‍ക്കെതിരെ പരാതി പറായന്‍ പോയപ്പോള്‍ പ്രശസ്തിക്കി വേണ്ടിയാണ് ഇത്തരത്തില്‍ ഡ്രൈവര്‍ ഓരോന്ന് ചെയ്യുന്നതെന്നും ജോലിക്ക് വരണമെന്ന് നിര്‍ബന്ധമില്ലെന്ന് പറയുകയുമായിരുന്നത്രെ.
എന്നാല്‍ ഈ സംഭവം വിവാദമായതോടെ താന്‍ ജോലിക്ക് വരേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും ജോലി മതിയാക്കിയത് ശര്‍മ്മിളയാണെന്നും ബസ് ഉടമ പറയുന്നത്.
അതെസമയം ഇക്കാര്യമറിഞ്ഞ എംപി കനിമൊഴി ശര്‍മ്മിളയെ സംരക്ഷിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




