കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; പി.എച്ച്.ഡി. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണം

പി.എച്ച്.ഡി. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണം

പി.എച്ച്.ഡി. എന്‍ട്രന്‍സ് വിഭാഗത്തില്‍പെടുന്ന അപേക്ഷകരുടെ പ്രവേശനത്തിന് നിലവിലുള്ള ഒഴിവുകള്‍ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തുന്നതിനായി കാലിക്കറ്റ് സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെയും അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലെയും ഗൈഡുമാര്‍ അവരവരുടെ കീഴിലുള്ള ഒഴിവുകള്‍ കോളേജ്/ഡിപ്പാര്‍ട്ട്‌മെന്റ് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യുന്നതിനും ബന്ധപ്പെട്ട വകുപ്പ് തലവന്‍മാര്‍ അംഗീകരിച്ച് സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 30 വരെ നീട്ടിയിരിക്കുന്നു. അവസാന തീയതിക്ക് ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകള്‍ പരിഗണിക്കപ്പെടുകയില്ല.

ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളില്‍ 2023-24 അദ്ധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള അവസരം ജൂലൈ 4-ന് വൈകീട്ട് 5 മണി വരെ നീട്ടി. പ്രവേശന വിജ്ഞാപനം, പ്രൊസ്‌പെക്ടസ് എന്നിവക്ക് പ്രവേശനവിഭാഗം വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0494 2407016, 2407017, 2660600.

ട്രേഡ്‌സ്മാന്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ ഐ.ടി. പഠനവിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍ തസ്തികയിലെ താല്‍കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ജൂലൈ 5-ന് അഭിമുഖം നടത്തുന്നു. വിശദവിവരങ്ങള്‍ക്ക് കോളേജ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

പരീക്ഷാ ഫലം

അഞ്ചാം സെമസ്റ്റര്‍ ബി.വോക്. സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഏപ്രില്‍ 2023 ആറാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 11 വരെ അപേക്ഷിക്കാം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
error: Content is protected !!
Scroll to Top