ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. 2024ലെ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂരില്‍ നിന്ന് മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മക്കള്‍ നീതി മയ്യം യോഗത്തിലാണ് പ്രഖ്യാപനം. കോയമ്പത്തൂരില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കി.
ജനങ്ങളുടെ പിന്തുണ തനിക്ക് ഉണ്ടെന്നും അതിനാലാണ് മത്സരിക്കുന്നതെന്നും കമല്‍ ഹസന്‍ പറഞ്ഞു. മക്കള്‍ നീതി മയ്യത്തിലെ നാലു ജില്ലകളിലെ പ്രവര്‍ത്തകരുടെ യോഗമാണ് കോയമ്പത്തൂരില്‍ നടന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കണോ സഖ്യമുണ്ടാക്ക?ണമോ എന്നതും യോഗം ചര്‍ച്ച ചെയ്തു.
2018-ല്‍ കമല്‍ഹാസന്റെ നേതൃത്വത്തില്‍ മക്കള്‍ നീതി മയ്യം ആരംഭിച്ചത്. നിലവില്‍ സിപിഐ എമ്മിലെ പി ആര്‍ നടരാജനാണ് കോയമ്പത്തൂരില്‍ നിന്നുള്ള ലോക്സഭാംഗം.
മക്കള്‍ നീതി മയ്യത്തിലെ നാലു ജില്ലകളിലെ പ്രവര്‍ത്തകരുടെ യോഗമാണ് കോയമ്പത്തൂരില്‍ നടന്നത്. ചെന്നൈ സൗത്ത്, കോയമ്പത്തൂര്‍, മധുര എന്നീ മൂന്നു മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നേരത്തെ തന്നെ കമല്‍ഹാസന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി കോയമ്പത്തൂരില്‍ പല പ്രവര്‍ത്തനങ്ങളും മക്കള്‍ നീതി മയ്യം നടത്തിയിരുന്നു.
നേരത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ സൗത്തില്‍ കമല്‍ഹാസന്‍ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ബിജെപി നേതാവ് വാനതി ശ്രീനിവാസനാണ് കമല്‍ ഹാസനെ പരാജയപ്പെടുത്തിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



