ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി കല്യാണ്‍ സിങ് അന്തരിച്ചു

ലഖ്നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിജെപി. നേതാവുമായ കല്യാണ്‍ സിങ് (89) അന്തരിച്ചു. ലഖ്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലായിരുന്നു അന്ത്യം. രക്തത്തിലെ അണുബാധയെതുടര്‍ന്ന് ജൂലൈ നാലിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഡയാലിസിസിന് വിധേയനാക്കിയിരുന്നു.

രണ്ടുതവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും 2014 മുതല്‍ 2019 വരെ രാജസ്ഥാന്‍ ഗവര്‍ണറും ആയിരുന്നു. 1991-ലാണ് ആദ്യമായി മുഖ്യമന്ത്രിയായത്. 1992-ല്‍ സംഘപരിവാര്‍ ഭീകരര്‍ ബാബറി മസ്ജിദ് തകര്‍ത്ത സമയത്ത് പദവിയില്‍ ഉണ്ടായിരുന്നു. പിന്നീട് രാജിവച്ച് ഒഴിഞ്ഞു. 1997-ല്‍ വീണ്ടും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി.

1999-ല്‍ ബിജെപി വിട്ടെങ്കിലും 2004-ല്‍ തിരിച്ചെത്തി. 2004-ല്‍ എം പിയായി. 2009-ല്‍ വീണ്ടും പാര്‍ട്ടി വിട്ട സിങ്, 2014 ല്‍ ബിജെപിയില്‍ തിരിച്ചെത്തി

Share news
error: Content is protected !!
Scroll to Top