
ആവശ്യമായ ചേരുവകൾ
പത്തിരിപ്പൊടി : 2 കപ്പ്
തേങ്ങ : 3/4 കപ്പ്
പെരുംജീരകം : 1 ടീ സ്പൂണ്‍
ചെറിയ ജീരകം : അര ടീ സ്പൂണ്‍
ചെറിയ ഉള്ളി : 6 എണ്ണം
ഉപ്പ്
വെള്ളം
ഫില്ലിംഗ് ഉണ്ടാക്കാന്‍
ബോണ്‍ലെസ്സ് ചിക്കന്‍ : 1/4 കിലോ
ഉള്ളി : 1
പെരുംജീരകം : അര ടീ സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി ചതച്ചത് :1 ടേബിള്‍ സ്പൂണ്‍
മുളക് പൊടി :1/2 ടീ സ്പൂണ്‍
മഞ്ഞള്‍ പൊടി :1/4 ടീ സ്പൂണ്‍
കുരുമുളക് പൊടി :1/2 ടീ സ്പൂണ്‍
ഗരം മസാല : 1/2 ടീ സ്പൂണ്‍
മല്ലിയില
കറിവേപ്പില
വെളിച്ചെണ്ണ
വറുത്തെടുക്കാന്‍
കാശ്മീരി മുളക്‌പൊടി: 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി : 1/2 ടീ സ്പൂണ്‍
ചിക്കന്‍ മസാല : 1/2 ടീ സ്പൂണ്‍
മല്ലി ഇല അരിഞ്ഞത് : 1 ടേബിള്‍ സ്പൂണ്‍
ഉപ്പ്
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
തേങ്ങ, ജീരകം, പെരുംജീരകം, ചെറിയ ഉള്ളി എന്നിവ മിക്‌സിയില്‍ ഒതുക്കി എടുക്കുക പത്തിരി പൊടിയില്‍ തേങ്ങാ കൂട്ടും ഉപ്പും ചേര്‍ത്തു ഇളക്കുക. ചൂട് വെള്ളം ചേര്‍ത്ത് ഇളക്കി കുഴച്ചെടുക്കുക.
ഫില്ലിംഗ് ഉണ്ടാക്കാന്‍ ചിക്കന്‍ ആവശ്യത്തിന് വെള്ളം, മഞ്ഞള്‍ പൊടി, കുരുമുളക് പൊടി, മുളക് പൊടി , ഉപ്പ് എന്നിവ ചേര്‍ത്ത് വേവിക്കുക. ശേഷം മിക്‌സിയുടെ ചെറിയ ജാറില്‍ ഇട്ട് ഒന്ന് കറക്കി എടുക്കുക. ഒരു പാനില്‍ എണ്ണ ഒഴിച്ച് പെരുജീരകം ചേര്‍ക്കുക. ശേഷം ഉള്ളി ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഉപ്പ് എന്നിവ വഴറ്റുക. ബാക്കി പൊടികള്‍ ചേര്‍ത്തു വഴറ്റി ചിക്കന്‍ മല്ലി ഇല, കറിവേപ്പില എന്നിവ ചേര്‍ത്ത് ഇളക്കുക. ചെറിയ തീയില്‍ കുറച്ചു സമയം വേവിച്ചെടുക്കുക.
കയ്യില്‍ എണ്ണ തടവി കുറച്ചു മാവ് എടുത്തു പരത്തി എടുക്കുക. നടുവില്‍ കുറച്ചു ഫില്ലിംഗ് വെക്കുക. ഫില്ലിംഗ് പുറത്തു പോവാത്ത രീതിയില്‍ നന്നായി റോള്‍ ചെയ്യുക. മുഴുവന്‍ മാവും ഇതു പോലെ ചെയ്ത ശേഷം ആവിയില്‍ വേവിച്ചെടുക്കുക. ശേഷം തണുക്കാന്‍ വെക്കുക.
വറുത്തെടുക്കാന്‍ എല്ലാം കൂടി വെള്ളം ചേര്‍ത്തു പേസ്റ്റ് ആക്കുക ഓരോ കല്‍മസിലും തേക്കുക. കുറച്ചു വെളിച്ചെണ്ണ ചൂടാക്കി ഫ്രൈ ചെയ്‌തെടുക്കുക. ചൂടോടെ സെര്‍വ് ചെയ്യുക.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



