ചക്കിയെ കൈപിടിച്ചാനയിച്ച് കണ്ണന്‍; വേദിയില്‍ കണ്ണുനിറഞ്ഞ് ജയറാം, മാളവിക ഇനി നവനീതിന് സ്വന്തം

താരദമ്പതികളായ ജയറാമിന്റെയും പാര്‍വതിയുടേയും മകള്‍ മാളവികയുടെ വിവാഹ നിശ്ച്ച ചിത്രങ്ങള്‍ സമുഹ മാധ്യമങ്ങളില്‍ വൈറല്‍. സ്വകാര്യമായി നടന്ന വിവാഹ നിശ്ചയ ചടങ്ങുകളുടെ വിഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നു.  ഇഷ്ടതാരങ്ങളുടെ ലുക്ക് ആരാധകരുടെ മനം കവര്‍ന്നു.

 

View this post on Instagram

 

A post shared by Kochi Raaj (@kochiraaj)

കാളിദാസും താരിണിയും പാര്‍വതിയും ചേര്‍ന്നാണ് മാളവികയെ വേദിയിലേക്ക് ആനയിച്ചത്.  ഏറ്റവുമടുത്ത ആളുകളെ മാത്രം പങ്കെടുപ്പിച്ചാണ് ചടങ്ങുകള്‍ നടത്തിയതെന്നാണ് വിവരം. ഈ അടുത്താണ് സമൂഹമാധ്യമങ്ങളിലൂടെ മാളവികയും തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്. പ്രിയപ്പെട്ടവന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പങ്കുവച്ച പോസ്റ്റിലൂടെയാണ് ആളെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്.

 

View this post on Instagram

 

A post shared by Kochi Raaj (@kochiraaj)


സിംപിള്‍ ലഹങ്കയില്‍ അതീവ സുന്ദരിയായാണ് മാളവിക ചടങ്ങിനെത്തിയത്. ക്രീം നിറത്തിലുള്ള ഓര്‍ഗന്‍സ ലഹങ്കയാണ് ചൂസ് ചെയ്തത്. ക്രീം നിറത്തിലുള്ള എംബ്രോയ്ഡറി സാരിയാണ് പാര്‍വതിയെ അതി മനോഹരിയാക്കിയത്. ഓഫ് വൈറ്റ് നിറത്തിലുള്ള മുണ്ടും ഷര്‍ട്ടുമാണ് ജയറാം ധരിച്ചത്. നിശ്ചയ വേദിയില്‍ മകളെ പറ്റി പറഞ്ഞ് വികാരാധീനനാകുന്ന ജയറാമിന്റെ വിഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. 2024 മെയ് 3ന് ഗുരുവായൂരില്‍ വച്ചാണ് വിവാഹം. ഏകദേശം ഒരു മാസം മുമ്പാണ് സഹോദരന്‍ കാളിദാസ് ജയറാമും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. കാളിദാസ്-താരണി വിവാഹത്തിനു മുമ്പ് മാളവികയുടെ വിവാഹം ഉണ്ടാകുമെന്ന് പാര്‍വതി വെളിപ്പെടുത്തിയിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top