ഫറോക്ക് : മാലിന്യമുക്ത നവകേരളത്തിന്റെയും പുനീത് സാഗര്‍ അഭിയാന്റെയും ഭാഗമായി ഫറോക്ക് നഗരസഭ ആരോഗ്യ വിഭാഗവും ഫാറൂഖ് കോളേജ് എന്‍സിസി കേഡറ്റുകളും സംയുക്തമായി ഫറോക്ക് ചാലിയാര്‍ നദീതീര ഭാഗങ്ങള്‍ ശുചീകരിച്ചു. നഗരസഭയില്‍ നിന്നും പേട്ട വരെ ബോധവല്‍ക്കരണ റാലിയോടെ ആരംഭിച്ച ശുചീകരണ ദൗത്യം ഫറോക്ക് നഗരസഭ സെക്രട്ടറി ഷാജു പോള്‍ ഉദ്ഘാടനം ചെയ്തു.
തീരത്ത് അടിഞ്ഞുകൂടിയ മാലിന്യങ്ങളും പ്ലാസ്റ്റിക്കും ശേഖരിച്ച് നദീ തീരങ്ങള്‍ വൃത്തിയാക്കി. ശുചീകരണ യജ്ഞത്തില്‍ എന്‍സിസി ഓഫീസര്‍മാര്‍ ലെഫ്. ഡോ. ശ്രീകല, നായിക് മിഥുന്‍ എം, നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാരായ ജില, സുബില്‍, ഷിഹാബ്, ആയിഷ, ഷിജി, ശുചീകരണ വിഭാഗം തൊഴിലാളികള്‍, എന്‍ സി സി കേഡറ്റുകള്‍ എന്നിവര്‍ പങ്കാളികളായി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



