കടല്‍ത്തീര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

കോഴിക്കോട്: കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കുന്നതിനായി ‘ശുചിത്വ തീരം’ കടല്‍ത്തീര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് (ഡിസംബര്‍ ഒമ്പത്) തുടക്കമാകും. രാവിലെ ഏഴരയ്ക്ക് കടല്‍ത്തീരത്തിന് സമീപത്തുള്ള 12 തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ തീരങ്ങളാണ് ശുചീകരിക്കുന്നത്. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ ഭട്ട് റോഡ് ബീച്ചില്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, സബ് കലക്ടര്‍ വി ചെല്‍സാസിനി,തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി എസ് ഷിനോ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും.

കടലുണ്ടി ഗ്രാമപഞ്ചായത്തിലെ വാക്കടവ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ കാപ്പാട് ബീച്ച്, ചെങ്ങോട്ടുകാവിലെ കാവലാട് ബീച്ച്, കൊയിലാണ്ടി നഗരസഭയിലെ കൊയിലാണ്ടി ഹാര്‍ബര്‍ ഭാഗം, മൂടാടി പഞ്ചായത്തിലെ മുത്തായം ബീച്ച്, തിക്കോടി ഗ്രാമപഞ്ചായത്തിലെ കല്ലകം ഡ്രൈവിംഗ് ബീച്ച്, വടകര നഗരസഭയിലെ സാന്‍ഡ് ബാങ്ക്‌സ്, ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ അറയ്ക്കല്‍ ബീച്ച്, അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ പൂഴിത്തല ബീച്ച് ഹാര്‍ബര്‍, ചോറോട് ഗ്രാമപഞ്ചായത്തിലെ ഗോസായി കുന്ന് പള്ളിത്താഴം,പയ്യോളി നഗരസഭയിലെ പയ്യോളി ബീച്ച്, കൊളാവിപ്പാലം തുടങ്ങിയ ബീച്ചുകളാണ് ശുചീകരിക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top