തിരുവനന്തപുരം : മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗം രണ്ടാംവര്‍ഷ പിജി വിദ്യാര്‍ഥിനി വെഞ്ഞാറമൂട് സ്വദേശിനി ഡോ. ഷഹനയുടെ ആത്മഹത്യ കേസിലെ പ്രതി ഡോ. റുവൈസിന്റെ പിതാവ് ഒളിവിലെന്ന് റിപ്പോര്‍ട്ട്. പിതാവിനെ ചോദ്യംചെയ്യാനായി കരുനാഗപ്പള്ളിയിലെ വീട്ടിലെത്തിയെങ്കിലും പൊലീസിന് ആരെയും കണ്ടെത്താനായില്ല. സ്ത്രീധനം ആവശ്യപ്പെട്ടതില്‍ റുവൈസിന്റെ പിതാവിനും പങ്കുണ്ടെന്ന് ഷഫ്‌നയുടെ കുടുംബം മൊഴി നല്‍കിയിരുന്നു.
150 പവന്‍ സ്വര്‍ണവും ബിഎംഡബ്ല്യു കാറും ഉള്‍പ്പെടെ റുവൈസിന്റെ കുടുംബം സ്ത്രീധനമായി ആവശ്യപ്പെട്ടെന്നാണ് ഷഫ്‌നയുടെ കുടുംബം നല്‍കിയ മൊഴി. സ്ത്രീധനത്തിലായി റുവൈസ് സമ്മര്‍ദം ചെലുത്തിയെന്നും സ്ത്രീധനത്തില്‍ പേരില്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയപ്പോള്‍ സഹോദരി വിഷാദത്തിലേക്ക് പോയെന്നും ഷഹനയുടെ സഹോദരന്‍ ജാസിം നാസും പറഞ്ഞു.
തിങ്കളാഴ്ചയാണ് മെഡിക്കല്‍ കോളേജിലെ ഫ്‌ലാറ്റില്‍ ഷഹനയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അനസ്‌തേഷ്യക്കുള്ള മരുന്ന് അമിത അളവില്‍ കുത്തിവച്ചതാണ് മരണകാരണം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




