Section

malabari-logo-mobile

രുചികരമായ നാടന്‍ കലത്തപ്പം എളുപ്പത്തില്‍ നിങ്ങള്‍ക്കും തയ്യാറാക്കാം

HIGHLIGHTS : മലബാറിന്റെ പെരുമയുള്ള ഒരു നാടന്‍ വിഭവമാണ് കലത്തപ്പം. കാസര്‍കോട് മുതല്‍ മലപ്പുറം വരെ സല്‍ക്കാരങ്ങളില്‍ ഈ പലഹാരം ഏറെ പെരുമയുള്ളതായിരുന്നു. ബേക്കറി വി...

മലബാറിന്റെ പെരുമയുള്ള ഒരു നാടന്‍ വിഭവമാണ് കലത്തപ്പം. കാസര്‍കോട് മുതല്‍ മലപ്പുറം വരെ സല്‍ക്കാരങ്ങളില്‍ ഈ പലഹാരം ഏറെ പെരുമയുള്ളതായിരുന്നു. ബേക്കറി വിഭവങ്ങളും, അറേബ്യന്‍വിഭവങ്ങളും രുചി കീഴടക്കിയപ്പോളും ഗൃഹാതുരതയോടെ പിടിച്ചുനിന്ന ചുരുക്കം ചില നാടന്‍ പലഹാരങ്ങളിലൊന്നണ് നമ്മുടെ കലത്തപ്പം. ഇത് എങ്ങിനെ എളുപ്പം തയ്യാറാക്കാമെന്ന് നമുക്ക് നോക്കാം…

ആവശ്യമുള്ള സാധനങ്ങള്‍:-

sameeksha-malabarinews

1. പച്ചരി – 250 ഗ്രാം.
2. ശര്‍ക്കര -4 കഷ്ണം
3. തേങ്ങ ചെറു
കഷ്ണങ്ങളായി അരിഞ്ഞത് ഒരു പിടി
4. ഏലക്കായ. -4 എണ്ണം
5. നല്ല ജീരകം. -അര ടീസ്പൂണ്‍
6. ചുവന്നുള്ളി
ചെറുതായി അരിഞ്ഞത് – 6 എണ്ണം
7. ഉപ്പ്. – ആവശ്യത്തിന്
8. അപ്പക്കാരം. – കാല്‍ ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം:-

പച്ചരി നന്നായി കഴുകി വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കുക. ശേഷം പച്ചരി ഏലക്കായ നല്ല ജീരകം എന്നിവ ചേര്‍ത്ത് ദോശ മാവിന്റെ പരുവത്തില്‍ അരച്ചെടുക്കുക. പിന്നീട് ഒരു ഗ്ലാസ് വെള്ളത്തില്‍ ശര്‍ക്കര ഉരുക്കി അരിച്ചെടുക്കുക. അത് ചൂടോടെ അരച്ചുവെച്ച മാവിലേക്ക് ചേര്‍ക്കുക. ഉടനെതന്നെ തവി ഉപയോഗിച്ച് നന്നായി ഇളക്കുക. മാവിലേക്ക് ഉപ്പ്, അപ്പക്കാരം എന്നിവ ചേര്‍ത്ത് ഒന്നുകൂടി ഇളക്കി യോജിപ്പിക്കുക.

കുക്കറില്‍ നെയ്യ് ചൂടാക്കി ചുവന്നുള്ളി, തേങ്ങ എന്നിവ അരിഞ്ഞത് ചേര്‍ത്ത് വറുക്കുക. വറുത്തത് പകുതി മുക്കിയെടുത്ത് ഒരു പാത്രത്തില്‍ മാറ്റി വെക്കുക. ഗ്യാസ് ഹൈ ഫ്‌ലെയിമില്‍ ആക്കി കുക്കറിലെ ബാക്കി വറുത്തതിലേക്ക് അരച്ചുവെച്ച മാവ് ഒഴിക്കുക. അതിനു മുകളില്‍ മാറ്റിവെച്ച വറുത്തതും കൂടി ചേര്‍ക്കുക.

ശേഷം വിസില്‍ മാറ്റിയിട്ട് അടപ്പുകൊണ്ട് മൂടുക. രണ്ടു മിനിട്ടിനു ശേഷം ഫ്‌ളെയിം സിമ്മിലേക്ക് മാറ്റുക. 15 മിനിറ്റിനുശേഷം ഗ്യാസ് ഓഫ് ചെയ്യുക. സ്വാദിഷ്ടമായ കലത്തപ്പം തയ്യാര്‍.

 

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!