തിരൂര്‍ ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം പൊന്നാനി അഴിമുഖത്ത് കണ്ടെത്തി

representational photoതിരൂര്‍ : പുറത്തൂര്‍ ബോട്ട്‌ജെട്ടി റോഡില്‍ താമസിക്കുന്ന കടവത്ത് അബ്ദുല്‍ റഊഫ് മകന്‍ റമീസ് (14) ന്റെ മൃതദേഹമാണ് പൊന്നാനി അഴിമുഖത്തു നിന്നും കണ്ടെത്തിയത്.
ശനിയാഴ്ച വൈകീട്ട് സുഹൃത്തുക്കളോടൊത്ത് കളൂര്‍ കുറ്റിക്കാട് കടവില്‍ കുളിക്കുന്നതിനിടെ റമീസിനെ കാണാതാവുകയായിരുന്നു. രാത്രിവരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല.

ഇന്ന് വൈകീട്ട് പൊന്നാനിയിലെ ആര്‍കെ ഫൈബര്‍ വള്ളത്തിലുള്ളവരാണ് പൊന്നാനി അഴിമുഖം ഭാഗത്ത് മൃതദേഹം കണ്ടത്. ഉടന്‍ തന്നെ പൊന്നാനി കോസ്റ്റല്‍ പോലീസില്‍ വിവരമറിയിച്ചു.

കോസ്റ്റല്‍ പോലീസ് മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയിലെത്തിത്തിച്ചുണ്ട്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top