കോഴിക്കോട്: 2019 വര്‍ഷത്തെ എഴാമത് 24 ഫ്രെയിം ഗ്ലോബല്‍ എക്‌സലന്‍സി അവാര്‍ഡ് കമ്മിറ്റിയുടെ മികച്ച നടനുള്ള സ്പഷല്‍ ജൂറി പുരസ്‌കാരം വള്ളിക്കുന്ന് സ്വദേശി കാര്‍ത്തിക്. കെ .നഗരംഏറ്റുവാങ്ങി.
് കോഴികോട് ടൗണ്‍ ഹാളില്‍ വെച്ചു നടന്ന പുരസ്‌കാര ചടങ്ങില്‍ വെച്ച് മന്ത്രി ദേവര്‍ കോവിലില്‍ ആണ് പുരസ്‌കാരം സമ്മാനിച്ചത്. ‘ മമ്മാലി എന്ന ഇന്ത്യക്കാരന്‍’ എന്ന സിനിമയിലെ അഭിനയമാണ് അവാര്‍ഡിനര്‍ഹമായത്. പ്രൊഫഷണല്‍ നാടക രംഗത്ത് പ്രവര്‍ത്തിച്ചു വന്ന ഇദ്ദേഹം ഇപ്പോള്‍ സിനിമ, സീരിയല്‍ അഭിനയരംഗത്ത് സജീവമാണ്.
പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ കാര്‍ത്തിക് ഡിസൈനേഴ്‌സ് എന്ന സ്ഥാപനത്തിന്റെ എം.ഡിയും ,എഞ്ചിനീയറുമായ ഇദ്ദേഹം ലെന്‍സ് ഫെഡിന്റെ മലപ്പുറം ജില്ലാ കമ്മിറ്റി അംഗമായിരുന്നു.
ഭാര്യ നിഷ, മക്കള്‍ ശിഖ, അര്‍ജ്ജുന്‍



