എസ്എഫ്‌ഐയുടെ കൊടി എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചു; പരപ്പനങ്ങാടി നഗരസഭാ ആരോഗ്യസ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനെതിരെ കേസ്

പരപ്പനങ്ങാടി:  സാമൂഹ്യമാധ്യമങ്ങളിലൂടെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയുടെ കൊടി എഡിറ്റ് ചെയ്ത് അസഭ്യ വാക്കുകള്‍ എഴുതി പ്രചരിപ്പിച്ചു എന്ന പരാതിയില്‍ പരപ്പനങ്ങാടി നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാനെതിരെ കേസെടുത്തു. കൗണ്‍സിലര്‍ പിപി ഷാഹുല്‍ ഹമീദിനെതിരെയാണ് കേസ്.

നാട്ടില്‍ രാഷ്ട്രീയകലാപം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രചരണം നടത്തിയെന്നാണ് പരാതി.ഐപിസി 153,പോലീസ് ആക്ട് 12(O) പ്രകാരമുള്ള വകുപ്പകളാണ് ചുമത്തിയിരിക്കുന്നത്.

എസ്എഫ്‌ഐ നെടുവ ലോക്കല്‍ കമ്മറ്റി സക്രട്ടറി നവാസിന്റെ പരാതിയിലാണ് പരപ്പനങ്ങാടി പോലീസ് കേസെടുത്തത്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top