താനൂര്‍ ശോഭപറമ്പ് ശ്രീ കുരുംബ ഭഗവതിക്ഷേത്രത്തിലെ കലങ്കരി ഉത്സവം കൊടിയിറക്കത്തോടെ നാളെ സമാപിക്കും

താനൂര്‍: മതസൗഹാര്‍ദ്ദത്തിന് പേരുകേട്ട താനൂര്‍ ശോഭപറമ്പ് ശ്രീ കുരുംബ ഭഗവതിക്ഷേത്രത്തിലെ കലങ്കരി ഉത്സവം നാളെ കൊടി ഇറക്കത്തോടെ സമാപിക്കും.

ദിവസങ്ങളായി ക്ഷേത്രവും പരിസര പ്രദേശങ്ങളും ഉത്സവതിമിര്‍പ്പിലാണ്. നിരവധി ഭക്തി സാന്ദ്രമായ പരിപാടികളാണ് ക്ഷേത്രാങ്കണത്തില്‍ നടക്കുന്നത്. കലങ്കരിയോടനുബന്ധിച്ച് ഗണപതിഹോമം, ഗുരുതി അറിയിക്കല്‍, ഉച്ചപൂജ, എന്നിവനടന്നു. വൈകുന്നേരം 4 മണിയോടുകൂടി കാരട് ദേശക്കാരുടെ മുനമ്പത്ത് നിന്നുള്ള എഴുന്നള്ളത്ത് ക്ഷേത്രത്തില്‍ എത്തി ചേര്‍ന്നു. ശേഷം പുഷ്പാലങ്കാരം, ദിപാരാധനയും, കര്‍പ്പൂരാരാധനയോട് കൂടിയ സമൂഹാരാധനയും, വൈകുന്നേരം ഏഴ്മണിയോടെ വിവിധ ദേശങ്ങളില്‍നിന്നുള്ള കൊടിവരവുകള്‍ ക്ഷേത്രത്തില്‍ എത്തി ചേര്‍ന്നു.

രാത്രി 9 ന് തായമ്പക, പുലര്‍ച്ചെ 1 മണിമുതല്‍ മൂന്ന് മണി വരെ കലങ്കരിയും മൂന്നിന് താലപ്പൊലിയും ഗുരുതി തര്‍പ്പണവും നടന്നു. നാളെ രാവിലെ 7ന് ഉത്സവകൊടിയിറക്കവും ഭക്തിസാന്ദ്രമായി നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങുകള്‍ ഏറെ ശ്രദ്ധയമായി.

Share news
error: Content is protected !!
Scroll to Top