കോഴിക്കോട്: കളമശേരി കണ്‍വന്‍ഷന്‍ സെന്റര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ച് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. വര്‍ഗീയ പ്രശ്‌നമാകും മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ നല്ല രീതിയില്‍ ഇടപെട്ടെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് സത്യം പുറത്ത് വരുന്നതിന് മുന്‍പ് തന്നെ വ്യാജപ്രചാരണങ്ങള്‍ നടന്നു. സ്‌ഫോടനത്തെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായി. കാളപെറ്റു എന്ന് കേട്ടപ്പോള്‍ കയറെടുക്കുന്ന അവസ്ഥയാണ് നടന്നത്. എന്നാല്‍ വര്‍ഗീയ പ്രശ്‌നം ആകുന്നതിന് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ നല്ല രീതിയില്‍ ഇടപെട്ടു. പ്രതിയെ ഉടന്‍ പിടികൂടിയത് നേട്ടമായെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗുമായി സമസ്തയ്ക്ക് പ്രശ്‌നമില്ലെന്ന് പറഞ്ഞ അദ്ദേഹം എല്ലാ രാഷ്ട്രീയ കക്ഷികളുമായും നല്ല ബന്ധമാണെന്നും ഒരു ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു.
ഞായറാഴ്ചയാണ് കൊച്ചി കളമശ്ശേരിയില്‍ യഹോവ വിശ്വാസികളുടെ പ്രാര്‍ത്ഥന കണ്‍വെന്‍ഷനില്‍ സ്‌ഫോടനമുണ്ടായത്. ഇതുവരെ സ്‌ഫോടനത്തില്‍ മൂന്നു പേരാണ് മരണപ്പെട്ടത്. 51 പേര്‍ക്ക് പരിക്കേറ്റു.
സംഘടിത ഭീകരാക്രമണമെന്ന സംശയമുണര്‍ത്തിയെങ്കിലും പിന്നീട് യഹോവ സാക്ഷികളുടെ വിശ്വാസികളില്‍ ഒരാളായിരുന്ന മാര്‍ട്ടിന്‍ ഡൊമനിക്കാണ് സ്‌ഫോടനം നടത്തിയത് എന്ന സ്ഥിരീകരണത്തില്‍ പൊലീസെത്തി. താനാണ് സഫോടനം നടത്തിയതെന്ന അവകാശപ്പെട്ട മാര്‍ട്ടിനു ഡൊമനിക തൃശ്ശൂര്‍ കൊടകര സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഉത്തരവാദിത്തമേറ്റുകൊണ്ടുള്ള വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു





