കക്കയം ഡാമിന്റെ ഒരു ഷട്ടര്‍ 10 സെന്റീമീറ്റര്‍ ഉയര്‍ത്തി;കുറ്റ്യാടി പുഴക്ക് ഇരു കരങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണം

കോഴിക്കോട്:കക്കയം ഡാമിന്റെ ഒരു ഷട്ടര്‍ 10 സെന്റീമീറ്റര്‍ ഉയര്‍ത്തി. സെക്കന്‍ഡില്‍ എട്ട് ക്യൂബിക് മീറ്റര്‍ എന്ന അളവിലാണ് വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നതെന്ന് ഡാം സേഫ്റ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഡാമിലെ ജലനിരപ്പ് ക്രമേണ വര്‍ദ്ധിച്ച് റെഡ് അലേര്‍ട് ലെവലിന് മുകളില്‍ എത്തിയതിനാലാണ് വെള്ളം പുറത്തേക്കൊഴുക്കുന്നത്.

കുറ്റ്യാടി പുഴയില്‍ അഞ്ച് സെന്റീമീറ്ററോളം വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഇരു കരകളിലുള്ളവരും ബന്ധപ്പെട്ടവരും ജാഗ്രത പുലര്‍ത്തണം. ആവശ്യമെങ്കില്‍ പുറത്തേക്ക് വിടുന്ന ജലത്തിന്റെ അളവ് ഘട്ടം ഘട്ടമായി വര്‍ദ്ധിപ്പിക്കും.

Share news
error: Content is protected !!
Scroll to Top