
തിരൂരങ്ങാടി: നഗരസഭയിലെ കക്കാട് ഈസ്റ്റ് 12 ഡിവിഷനില്‍ കടലുണ്ടി പുഴ ഒഴുകുന്ന വടക്കേകാട് പ്രദേശത്ത് കരയിടിഞ്ഞ് സമീപത്തെ വീടുകള്‍ പുഴയെടുക്കുമെന്ന ഭീഷണിയിൽ. പുഴ കരയെടുത്ത് വീടിന്റെ വളരെ അടുത്ത് എത്തിയിരിക്കുകയാണ്.
ഒമ്പത് വീടുകള്‍ പുഴയുടെ സമീപത്തായുണ്ട്. കാലവര്‍ഷക്കാലത്ത് ഇവിടെ വെള്ളം കയറാറുണ്ട്. ഇതേ തുടര്‍ന്ന് ദീവസങ്ങളോളം മാറി താമസിക്കാറാണ്. കരയിടിച്ചിലിനെ തുടർന്ന് പരേതയായ എട്ടുവീട്ടില്‍ സൈനബയുടെ വീട് ഭാഗികമായി തകർന്നിട്ടുണ്ട്, ഇതിനോട് തൊട്ടടുത്തായാണ് ഇ, വി അബ്ദുറഹിമാന്‍ കുട്ടിയുടെ വീട് ഭീഷണിയിൽ കഴിയുന്നത്, മറ്റു ഏഴ് വീടുകള്‍ പുഴയോട് അടുത്തടുത്തായാണ് സ്ഥിതി ചെയ്യുന്നത്.അടുത്ത കാലവർഷത്തിനു മുമ്പെങ്കിലും പരിഹാരമുണ്ടായെങ്കിലെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു .
റിവർ മാനേജ് മെൻ്റ് ഫണ്ടില്‍ ഉൾപ്പെടുത്തി അടിയന്തര പ്രാധാന്യം നല്‍കി എസ്റ്റിമേറ്റ് തയ്യാറാക്കി അനുമതി നല്‍കി പുഴയോരം സംരക്ഷിക്കണമെന്നും വൈകിയാല്‍ ഇത്രയും കുടുബങ്ങളുടെ സ്ഥിതി അപകടകരമാവുമെന്നും സ്ഥലം സന്ദർശിച്ച ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും ഡിവിഷൻ കൗൺസിലറുമായ ഇഖ്ബാൽ കല്ലുങ്ങൽ പറഞ്ഞു.
ഏതു സമയവും പുഴയെടുക്കാവുന്ന സാഹചര്യത്തില്‍ ജീവനും സ്വത്തിനും ഭീഷണി നേരിടുകയാണ്. പുഴ കെട്ടി സംരക്ഷിച്ചാല്‍ ഇവരെ സംരക്ഷിക്കാനാകും. പല തവണ ഇറിഗേഷൻ വിഭാഗത്തിനുൾപ്പെടെ പരാതികള്‍ ബോധിപ്പിച്ചിട്ടും പരിഹാരമായിട്ടില്ല,
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



