
‘പുത്തന്‍ സാങ്കേതികവിദ്യകള്‍ നിത്യജീവിതം മാറ്റിമറിക്കും ‘- അന്താരാഷ്ട്ര ക്വാണ്ടം സമ്മേളനം
ക്വാണ്ടം കമ്പ്യൂട്ടിങ്, ബ്ലോക്ക് ചെയിന്‍, നിര്‍മിതബുദ്ധി തുടങ്ങിയ സാങ്കേതികവിദ്യകള്‍ നിത്യജീവിതത്തിലും തൊഴില്‍മേഖലകളിലും വിപുലമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് കാലിക്കറ്റ് സര്‍വകലാശാലയില്‍ ചേര്‍ന്ന അന്താരാഷ്ട്ര ക്വാണ്ടം സാങ്കേതിക സമ്മേളനം അഭിപ്രായപ്പെട്ടു. കാലിക്കറ്റ് ഇന്നൊവേഷന്‍ ആന്റ് ടെക്നോളജി ഇനീഷ്യേറ്റീവും ( സിറ്റി 2.0 ) മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സും സര്‍വകലാശാലയുമായി സഹകരിച്ചാണ് ആധുനിക സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുന്നതിനായി സമ്മേളനം സംഘടിപ്പിച്ചത്. വ്യവസായം, തൊഴില്‍, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവയിലെല്ലാം പുതുസാങ്കേതികവിദ്യ കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് വിഷയങ്ങള്‍ അവതരിപ്പിച്ചവര്‍ പറഞ്ഞു. ഇന്നൊവേഷന്‍ നെറ്റ്‌വർക്ക് ഗ്ലോബല്‍, ഇന്റര്‍നെറ്റ് ഗവര്‍ണന്‍സ് ഫോറം, ഗ്ലോബല്‍ ക്വാണ്ടം എജ്യൂക്കേഷന്‍, ഇന്നൊവേഷന്‍ നെറ്റവര്‍ക്ക് കാനഡ, സി.എം.സി. മൈക്രോ സിസ്റ്റംസ് തുടങ്ങിയവരാണ് സമ്മേളനത്തിലെ അന്താരാഷ്ട്ര പങ്കാളികള്‍. സാങ്കേതിക വിദ്യയില്‍ ആഗോള തലത്തിലെ പ്രമുഖ ശാസ്ത്രജ്ഞരും നയരൂപകരും വ്യവസായ നേതാക്കളും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്ന സമ്മേളനം സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സിറ്റി 2.0 ചെയര്‍മാന്‍ അജയന്‍ കെ. അനാട്ട് അധ്യക്ഷത വഹിച്ചു. സി.ഐ.ഇ. ഡയറക്ടര്‍ ഡോ. മുഹമ്മദ് ഷാഹിന്‍ തയ്യില്‍, സയന്‍സ് ഡീന്‍ ഡോ. എം.എം. മുസ്തഫ, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറി പോള്‍ വര്‍ഗീസ്, ബ്രിട്ടീഷ് കൊളംബിയ – ഇന്ത്യ ബിസിനസ് നെറ്റ് വര്‍ക്ക് പ്രസിഡന്റ് ശോഭന ഡാനിയേല്‍, റിഫാത്ത് റഹ്‌മാന്‍, ഡോ. ജിതിന്‍ ഭഗവതി തുടങ്ങിയവര്‍ സംസാരിച്ചു. ഇന്നൊവേഷന്‍ നെറ്റ്‌വര്‍ക്ക് ഗ്ലോബല്‍ കാനഡ സി.ഇ.ഒ. ഡോ. മേയ് സിക്‌സിക്, ഡോ. ഡിനോ കറ്റാല്‍ഡോ, ഡോ. ക്ലാരിസ് ഡി എയ്‌ലോ, ഡോ. ജോസഫ് നിമേല, ഡോ. ഗ്രിഗറി കാര്‍പെന്റര്‍ തുടങ്ങിയവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. വിവിധ സെഷനുകളില്‍ ഡോ. ലിബു കെ. അലക്‌സാണ്ടര്‍, ഡോ. എന്‍.എന്‍. ബിനിത, ഡോ. കെ.എ. മഞ്ജുള, ഡോ. എല്‍. ദിവ്യ എന്നിവര്‍ വിവിധ സെഷനുകള്‍ നിയന്ത്രിച്ചു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നൂറ്റമ്പതോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന പരിപാടി ചൊവ്വാഴ്ച സമാപിക്കും.
സർട്ടിഫിക്കറ്റുകൾ കൈപ്പറ്റാം
കാലിക്കറ്റ് സർവകലാശാലയുടെ വിദൂരവിഭാഗത്തിൽ ( എസ്.ഡി.ഇ. / സി.ഡി.ഒ.ഇ. ) മുൻ വർഷങ്ങളിലെ പ്രവേശന സമയത്ത് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, മാർക്ക്ലിസ്റ്റുകൾ, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കുകയും ഇതുവരെ തിരിച്ച് കൈപറ്റാത്തവരുമായ വിദ്യാർഥികളുടെ പട്ടിക വിദൂരവിഭാഗം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത വിദ്യാർഥികൾ ഇവ അടിയന്തരമായി കൈപ്പറ്റേണ്ടതാണ്.
പി.എച്ച്.ഡി. പ്രാഥമിക യോഗ്യതാ പരീക്ഷ
ഡിസംബർ 2025 സെഷൻ പി.എച്ച്.ഡി. പ്രാഥമിക യോഗ്യതാ പരീക്ഷകൾ ഫെബ്രുവരി 18 ( പേപ്പർ I – റിസർച്ച് മെത്തഡോളജി ), 19 ( പേപ്പർ III – റിസർച്ച് ആന്റ് പബ്ലിക്കേഷൻ എത്തിക്സ് ) തീയതികളിൽ നടക്കും.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
മൂന്നാം സെമസ്റ്റർ ബി.പി.എഡ്. (2015 സിലബസ് – 2015 മുതൽ 2021 വരെ പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഫെബ്രുവരി 16-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ
രണ്ടാം സെമസ്റ്റർ എം.പി.എഡ്. (MPPC – 205 TEACHING / COACHING PRACTICE) ഏപ്രിൽ 2025 പ്രക്ടിക്കൽ പരീക്ഷ ജനുവരി 20-ന് തുടങ്ങും. കേന്ദ്രം : ഗവ. കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ( ജനുവരി 20, 21 ), സെന്റർ ഫോർ ഫിസിക്കൽ എജ്യുക്കേഷൻ കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ് ( ജനുവരി 22, 23 ).
മൂന്ന്, അഞ്ച് സെമസ്റ്റർ ബി.വോക്. ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് നവംബർ 2025 പ്രക്ടിക്കൽ പരീക്ഷകൾ ജനുവരി 21-ന് തുടങ്ങും. ഷെഡ്യൂൾ വെബ്സൈറ്റിൽ.
പരീക്ഷാഅപേക്ഷ
രണ്ടാം സെമസ്റ്റർ ( 2022 – പ്രവേശനം മുതൽ ) എം.സി.എ. ഏപ്രിൽ 2026, എം.എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി ജൂൺ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 04 വരെയും 200 രൂപ പിഴയോടെ 09 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 21 മുതൽ ലഭ്യമാകും.
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എം.എ., എം.എസ് സി., എം.കോം. ( 2021 പ്രവേശനം ) ഏപ്രിൽ 2025, ( 2022, 2023 പ്രവേശനം ) ഏപ്രിൽ 2026 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 04 വരെയും 200 രൂപ പിഴയോടെ 09 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 21 മുതൽ ലഭ്യമാകും.
സർവകലാശാലാ ഹിന്ദി പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ പി.ജി. ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ, സെക്രട്ടേറിയൽ പ്രാക്ടീസ് ആന്റ് കമ്പ്യൂട്ടിങ് ഇൻ ഹിന്ദി (2025 പ്രവേശനം) ജൂലൈ 2025 റഗുലർ പരീക്ഷക്ക് പിഴ കൂടാതെ 28 വരെയും 200 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 21 മുതൽ ലഭ്യമാകും.
പരീക്ഷ
വിദൂര വിഭാഗം (2014 പ്രവേശനം) ബി.എസ് സി. പ്രിന്റിംഗ് ടെക്‌നോളജി ഒന്നാം സെമസ്റ്റർ നവംബർ 2016, രണ്ടാം സെമസ്റ്റർ ഏപ്രിൽ 2017, മൂന്നാം സെമസ്റ്റർ നവംബർ 2017 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ യഥാക്രമം ഫെബ്രുവരി 09, 16, 23 തീയതികളിൽ തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയഫലം
ഒന്നാം സെമസ്റ്റർ എം.എസ് സി. സൈക്കോളജി സെപ്റ്റംബർ 2024, രണ്ടാം സെമസ്റ്റർ ( 2014, 2015, 2016 പ്രവേശനം ) ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.എസ്.ഡബ്ല്യൂ. സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



