
തിരൂരങ്ങാടി:കക്കാട് ജംഗ്ഷനിൽ ദേശീയ പാത ഭാഗമായി ഉണ്ടാക്കിയ ഡിവൈഡർ ബ്യൂട്ടിഫിക്കേഷനിലെ പരാതികൾ പരിഹരിക്കുന്നതിൻ്റെ ഭാഗമായ ദേശീയപാത ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു. ഡിവൈഡർ വീതിയും നീളവും കുറച്ച് പരിഹരിക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കി പ്രൊജക്ട് ഡയറക്ടർക്ക് സമർപ്പിക്കും. പരാതികൾ പരിഹരിക്കാൻ കരാറുകാർക്ക് നിർദേശം നൽകിയിരുന്നതായി പ്രൊജക്ട് ഡയറക്ടർ പ്രവീൺ കുമാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ദേശീയപാത ലെയ്സൺ ഓഫീസർ പി. പിഅഷ്റഫ്, രാമകൃഷ്ണറെഡ്ഢി, വിജയ് , നഗരസഭവികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, കൗൺസിലർമാരായ ആരിഫ വലിയാട്ട്, സുജിനി മുളമുക്കിൽ, ഒ.ഷൗഖത്തലി മാസ്റ്റർ, ജാഫർ കൊയപ്പ, സി.സി നാസർ, കെ.എം സിദ്ദീഖ്.എം, പ്രസാദ്, എം.കെ, ജാബിർ, സി. റഹീം, കെ.എൻ.ആർ. സി ഉദ്യോഗസ്ഥരായ സുരേന്ദ്രൻ, നടരാജൻ തുടങ്ങിയവർ പങ്കെടുത്തു,
ഏറെ ദുരിതമായിട്ടാണ് ഡിവൈഡർ നിർമ്മിച്ചിരിക്കുന്നത്, യാത്രക്കാരിലും നാട്ടുകാരിലും ഇത് ഏറെ പ്രതിഷേധമുളവാക്കിയിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




